സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ ശ്രീലങ്കയിലെ അടിയന്തരാവസ്ഥ ഒരു മാസം കൂടി നീട്ടി. അടിയന്തരാവസ്ഥ നീട്ടാന്‍ പാര്‍ലമെന്റ് അനുമതി നല്‍കി. 225 അംഗ പാര്‍ലമെന്റില്‍ 123 എംപിമാര്‍ അനുകൂലിച്ചും 63 പേര്‍ എതിര്‍ത്തും വോട്ട് ചെയ്തിരുന്നു.
ജൂലൈ 17നാണ് ആക്ടിങ് പ്രസിഡന്റായിരുന്ന റെനില്‍ വിക്രമസിംഗെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ജനങ്ങളെ തടവിലിടാനും പൊതുവിടങ്ങളില്‍ പ്രവേശിക്കുന്നത് തടയാനും സ്വകാര്യയിടങ്ങളില്‍ പരിശോധന നടത്താനും സൈന്യത്തിന് അനുമതി നല്‍കിയിരുന്നു. ഒരു മാസം കൂടി നിലവിലെ സ്ഥിതി തുടരുമെന്ന് ഒരു പാര്‍ലമെന്റംഗം അറിയിച്ചു.
വിക്രമസിംഗയെ പ്രധാനമന്ത്രി പദവില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധം തുടരുകയാണ്. പ്രതിഷേധത്തെ തുടര്‍ന്ന് രാജ്യം വിട്ട് സിംഗപ്പൂരിലെത്തിയ ഗോതബയ രാജപക്സെ വിസ കാലാവധി ഓഗസ്റ്റ് 11 വരെ നീട്ടിയിരുന്നു. ഗോതബയ രാഷ്ട്രീയ അഭയം തേടിയിട്ടില്ലെന്നും സ്വകാര്യ സന്ദര്‍ശനം മാത്രമാണ് നടത്തുന്നതെന്ന് സിംഗപ്പൂര്‍ അറിയിച്ചിരുന്നു.
English summary;Emergency extended in Sri Lanka
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.