25 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 10, 2024
October 21, 2024
October 4, 2024
October 3, 2024
October 2, 2024
September 26, 2024
September 22, 2024
September 22, 2024
September 19, 2024
September 10, 2024

ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ ജീവനക്കാര്‍ പീഡിപ്പിക്കപ്പെടുന്നതായി റിപ്പോര്‍ട്ട്

Janayugom Webdesk
കാന്‍ബെറ
December 1, 2021 10:12 pm

ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് വിഭാഗം ജീവനക്കാരും ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നതായി റിപ്പോര്‍ട്ട്. പാര്‍ലമെന്റിലെ ജോലിസാഹചര്യങ്ങളെക്കുറിച്ച് നടത്തിയ സ്വതന്ത്ര അന്വേഷണത്തിലാണ് തൊഴില്‍ സാഹചര്യം സംബന്ധിച്ച യഥാര്‍ത്ഥ ചിത്രം പുറത്തു വന്നത്. പാര്‍ലമെന്റിലെ മുന്‍ സ്റ്റാഫ് ആയ ബ്രിട്ടനി ഹിഗ്ഗിന്‍സ് തന്റെ മുന്‍ സഹപ്രവര്‍ത്തകനെതിരെ പീഡനാരോപണവുമായി രംഗത്തുവന്നിരുന്നു. മന്ത്രിയുടെ ഓഫീസില്‍ വച്ച് ഇയാള്‍ പീഡിപ്പിച്ചു എന്നായിരുന്നു ബ്രിട്ടനിയുടെ ആരോപണം. ഇത് സംബന്ധിച്ച അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചതിനെത്തുടര്‍ന്ന് ­­പ്രധാനമന്ത്രി സ്‌കോട്ട് മോറിസണിന്റെ ലിബറല്‍ പാര്‍ട്ടി ഓഫ് ഓസ്‌ട്രേലിയയ്ക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നു. ഫെബ്രുവരിയില്‍ കേസ് പുനഃപരിശേ­ാധനയ്ക്ക് വിടാനും സ്‌കോട്ട് മോറിസണ്‍ ഉത്തരവിട്ടിരുന്നു. ഇതേത്തുടര്‍ന്നായിരുന്നു സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിട്ടത്.
പാര്‍ലമെന്റില്‍ ജോലി ചെയ്യുന്നവരില്‍ 51 ശതമാനം ജീവനക്കാരും ഏതെങ്കിലും തരത്തിലുള്ള ചൂഷണത്തിനോ ലൈംഗിക പീഡനത്തിനോ ഇരയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഇതില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. ഞെട്ടിപ്പിക്കുന്നതും അസ്വസ്ഥതയുണ്ടാക്കുന്നതുമായ വിവരങ്ങളാണ് അന്വേഷണത്തിലൂടെ കണ്ടെത്തിയതെന്നാണ് പ്രധാനമന്ത്രി പ്രതികരിച്ചത്. ‘സെറ്റ് ദ സ്റ്റാന്‍ഡേര്‍ഡ്’ എന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ട് സെക്‌സ് ഡിസ്‌ക്രിമിനേഷന്‍ കമ്മിഷണര്‍ കേറ്റ് ജെന്‍കിന്‍സ് ആണ് തയാറാക്കിയത്. ഇത്തരം അനുഭവങ്ങള്‍ ജീവനക്കാരെ മാനസികമായി തകര്‍ക്കുകയും അത് രാജ്യത്തിന് ഹാനികരമാം വിധം പാര്‍ലമെന്റിന്റെ പ്രവര്‍ത്തനങ്ങളേയും ബാധിക്കുമെന്നും ജെന്‍കിന്‍സ് പറഞ്ഞു.
പാര്‍ലമെന്റില്‍ സ്ത്രീകളനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ചെവി കൊടുക്കാത്ത പ്രധാനമന്ത്രിയാണ് മോറിസണ്‍ എന്ന ആരോപണങ്ങള്‍ നിലനില്‍ക്കേയാണ് ഇപ്പോള്‍ പുതിയ റിപ്പോര്‍ട്ട് കൂടി പുറത്തുവന്നിരിക്കുന്നത്. 1723 വ്യക്തികളേയും 33 സംഘടനകളേയും അഭിമുഖം ചെയ്താണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.

Eng­lish Sum­ma­ry: Employ­ees harassed in Aus­tralian parliament
You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.