23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 27, 2024
November 27, 2024
October 14, 2024
September 26, 2024
September 10, 2024
July 12, 2024
July 4, 2024
March 3, 2024
September 18, 2023
August 25, 2023

സര്‍ക്കാര്‍ സ്ഥാപനത്തിലെ ജീവനക്കാര്‍ ജോലിസമയത്ത് മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നതിന് നിരോധനം

Janayugom Webdesk
അമരാവതി
September 27, 2022 11:32 am

ജോലി സമയത്ത് ശ്രദ്ധക്കുറവ് വര്‍ദ്ധിക്കുന്നെന്ന പരാതിയില്‍ മൊബൈല്‍ഫോണ്‍ ഉപയോഗത്തിന് വിലക്കേര്‍പ്പെടുത്തി ഉത്തരവ്. ആന്ധ്രാപ്രദേശ് സെന്‍ട്രല്‍ പവര്‍ ഡിസ്ട്രിബ്യൂഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന് കീഴില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കാണ് മൊബൈല്‍ഫോണ്‍ ഉപയോഗത്തിന് വിലക്കേര്‍പ്പെടുത്തിയത്. ജീവനക്കാര്‍ മൊബൈല്‍ ഫോണില്‍ സമയം പാഴാക്കുന്നെന്നും ഇത്തരം ഉപകരണങ്ങള്‍ ജോലിക്കിടെ ശല്ല്യമാണെന്നും ചൂണ്ടിക്കാണിച്ചാണ് സിപിഡിസിഎല്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ജെ പത്മ റെഡ്ഡി ഉത്തരവിറക്കിയത്.

ഒക്ടോബര്‍ ഒന്നു മുതല്‍ സിപിഡിസിഎല്ലിന്റെ എല്ലാ ഓഫീസുകളിലും ജോലി ചെയ്യുന്ന കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍മാര്‍, റെക്കോര്‍ഡ് അസിസ്റ്റന്റ്, ടൈപ്പിസ്റ്റ്, ജൂനിയര്‍, സീനിയര്‍ അസിസ്റ്റന്റുമാര്‍, ഔട്ട്സോഴ്സ് ജീവനക്കാര്‍ എന്നിവര്‍ ജോലിസ്ഥലത്ത് പ്രവേശിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ മാറ്റിവെക്കണമെന്നാണ് നിര്‍ദേശം. എന്നാല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെ വിലക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജോലിസമയത്ത് മൊബൈല്‍ഫോണ്‍ ഉപയോഗം നിരോധിക്കുന്നുവെങ്കിലും ഉച്ചഭക്ഷണ സമയത്തും ചായ ഇടവേളകളിലും ഫോണ്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്നുണ്ട്. നിര്‍ദേശം പാലിക്കാത്ത ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും സിഎംഡിയുടെ ഉത്തരവില്‍ പറയുന്നു.

Eng­lish sum­ma­ry; Employ­ees of gov­ern­ment insti­tu­tions have been banned from using mobile phones dur­ing work hours
You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.