19 January 2026, Monday

Related news

January 14, 2026
January 14, 2026
January 14, 2026
January 13, 2026
January 7, 2026
January 3, 2026
January 3, 2026
December 29, 2025
December 29, 2025
December 28, 2025

യുഡിഎഫ് അനുകൂല സംഘടനകളുടെ പണിമുടക്ക് തള്ളി ജീവനക്കാര്‍

Janayugom Webdesk
തിരുവനന്തപുരം
January 24, 2024 10:46 pm

യുഡിഎഫ് അനുകൂല സംഘടനകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് തള്ളി ജീവനക്കാരും അധ്യാപകരും. സംസ്ഥാനത്തുടനീളം വിവിധ സര്‍ക്കാര്‍ ഓഫിസുകളും വിദ്യാലയങ്ങളും പതിവുപോലെ പ്രവര്‍ത്തിച്ചു. ജീവനക്കാരില്‍ ബഹുഭൂരിപക്ഷവും ഇന്നലെ ഹാജരായി.

സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി കേരളത്തിന്റെ വികസന‑ക്ഷേമ പ്രവര്‍ത്തനങ്ങളെയാകെ തടസപ്പെടുത്തുന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനെ വെള്ളപൂശുന്ന തരത്തിലാണ് പ്രതിപക്ഷ സംഘടനകളുടെ നിലപാട്. ബിജെപിയും കോണ്‍ഗ്രസും സ്വീകരിക്കുന്ന രാഷ്ട്രീയനീക്കത്തിന്റെ ഭാഗമായാണ് കേരളം അഭിമുഖീകരിക്കുന്ന സാമ്പത്തിക ഞെരുക്കമെന്ന വസ്തുത മറച്ചുവച്ചാണ്, ജീവനക്കാരുടെ സാമ്പത്തിക ആവശ്യങ്ങള്‍ ഉന്നയിച്ച് പണിമുടക്കിന് ആഹ്വാനം ചെയ്തത്.

സംസ്ഥാനത്ത് സെക്രട്ടേറിയറ്റിലുള്‍പ്പെടെ ഭൂരിഭാഗം ജീവനക്കാരും ജോലിക്ക് ഹാജരായി. ഡയറക്ടറേറ്റുകളും, കളക്ടറേറ്റ്, ജില്ലാ ഓഫിസുകളും വില്ലേജ്, പഞ്ചായത്ത് ഓഫിസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സാധാരണ നിലയില്‍ പ്രവര്‍ത്തിച്ചു. എംപ്ലോ‌യ‌്മെന്റ് ഡയറക്ടറേറ്റ്, സംസ്ഥാന സഹകരണ രജിസ്ട്രാര്‍ ഓഫിസ്, ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറേറ്റ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ മുഴുവന്‍ ജീവനക്കാരും ഹാജരായി.

രാഷ്ട്രീയപ്രേരിതമായി സെറ്റോയും ഫെറ്റോയും നടത്തിയ പണിമുടക്കിനെ തള്ളിക്കളഞ്ഞ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ ജനപക്ഷ ബദല്‍ നയങ്ങളെ ശക്തിപ്പെടുത്താനും കേരളത്തെ തകര്‍ക്കുന്ന കേന്ദ്ര നയങ്ങള്‍ക്കെതിരെ യോജിച്ച് അണിനിരക്കാനും മുന്നോട്ടുവന്ന മുഴുവന്‍ ജീവനക്കാരെയും അധ്യാപകരെയും ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്‍ ജനറല്‍ കണ്‍വീനര്‍ എം എ അജിത് കുമാറും, അധ്യാപക സര്‍വീസ് സംഘടന സമരസമിതി ജനറല്‍ കണ്‍വീനര്‍ ജയശ്ചന്ദ്രന്‍ കല്ലിംഗലും അഭിവാദ്യം ചെയ്തു.

രാഷ്ട്രീയപ്രേരിത പണിമുടക്ക്: ജോയിന്റ് കൗൺസിൽ

തിരുവനന്തപുരം: ഒരു വിഭാഗം അധ്യാപകരും ജീവനക്കാരും നടത്തിയ രാഷ്ട്രീയപ്രേരിത പണിമുടക്ക് ജീവനക്കാർ ഒറ്റക്കെട്ടായി തള്ളിക്കളഞ്ഞുവെന്ന് ജോയിന്റ് കൗൺസിൽ.

പങ്കാളിത്ത പെൻഷൻ പദ്ധതി ജീവനക്കാരുടെ മേഖലയിൽ അടിച്ചേല്പിക്കാൻ കൂട്ടുനിന്ന സംഘടനകൾ പാർലമെന്റ് തെരഞ്ഞെടുപ്പ് അടുത്തപ്പോൾ നടത്തുന്ന പണിമുടക്ക് രാഷ്ട്രീയപ്രേരിതമാണെന്ന് ജീവനക്കാർ തിരിച്ചറിഞ്ഞതു കൊണ്ടാണ് പണിമുടക്കാഹ്വാനം ദയനീയമായി പരാജയപ്പെട്ടതെന്ന് ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗലും ചെയർമാൻ കെ ഷാനവാസ് ഖാനും പറഞ്ഞു. രാഷ്ട്രീയപ്രേരിത പണിമുടക്ക് തള്ളിക്കളഞ്ഞ ജീവനക്കാരെയും അധ്യാപകരെയും അധ്യാപക ‑സർവീസ് സംഘടനാ സമരസമിതി ജനറൽ കൺവീനർ ജയശ്ചന്ദ്രൻ കല്ലിംഗലും ചെയർമാൻ ഒ കെ ജയകൃഷ്ണനും അഭിവാദ്യം ചെയ്തു.

Eng­lish Sum­ma­ry: Employ­ees reject­ed the strike by pro-UDF organizations

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.