ബിജെപി നേതാക്കൾ ഉൾപ്പെട്ട കൊടകര കുഴൽപ്പണക്കേസിൽ രണ്ട് ദിവസത്തിനകം സത്യവാങ്മൂലം സമർപ്പിക്കുമെന്ന് എൻഫോഴ്സ്മെന്റ ഡയറക്ടറേറ്റ്. ഉദ്യോഗസ്ഥർക്ക് കൊടകര കുഴൽപ്പണ കേസ് ഇഡി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സലീം മടവൂർ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്. ഇഡി നിലപാടറിയിക്കാതെ പ്രതികളെ സഹായിക്കുകയാണെന്ന് ഹർജിക്കാരൻ ആരോപിച്ചു. പ്രതികളിൽ ഒരാൾ ജില്ലാ കോടതിയിൽ വാഹനം വിട്ടുകിട്ടാൻ അപേക്ഷ നൽകിയിട്ടുണ്ടെന്നും അതിൽ തങ്ങൾക്കെതിരെ ഇഡി അന്വേഷണം ഇല്ലെന്ന് കോടതിയെ അറിയിച്ചെന്നും ഹർജിക്കാരൻ ബോധിപ്പിച്ചു. ഇതുവഴി ഇഡി പ്രതികളെ സഹായിച്ചുവെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. ഹർജി അടുത്തയാഴ്ച പരിഗണിക്കാനായി മാറ്റി.
English Summary: Enforcement Directorate to file affidavit in Kodakara pipe money case within two days
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.