17 April 2025, Thursday
KSFE Galaxy Chits Banner 2

Related news

January 31, 2025
January 30, 2025
October 17, 2024
August 22, 2024
February 13, 2024
February 5, 2024
December 15, 2023
March 14, 2023
February 24, 2023
November 10, 2022

ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് ഏകദിനത്തില്‍ നിന്ന് വിരമിക്കുന്നു

Janayugom Webdesk
July 18, 2022 6:41 pm

ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ബെന്‍ സ്‌റ്റോക്സ് ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതായി അറിയിച്ചു. ട്വിറ്ററിലാണ് താരം വിരമിക്കല്‍ വിവരം അറിയിച്ചത്. വിടവാങ്ങുന്നതിന് മുന്‍പ് ബെന്‍ സ്‌റ്റോക്സ് കളിക്കുന്ന അവസാന മത്സരം ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഏകദിനമാണ്. 2019ല്‍ ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീമില്‍ ബെന്‍ സ്‌റ്റോക്സ് അംഗമായിരുന്നു. പ്ലെയര്‍ ഓഫ് ദി മാച്ചായി ഫൈനലില്‍ താരത്തെ തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു. അന്ന് പുറത്താകാതെ നേടിയ 84 റണ്‍സാണ് ഇ്ംഗ്ലണ്ടിന്റെ വിജയത്തില്‍ നിര്‍ണായകമായത്. 31കാരനായ താരം ഇംഗ്ലണ്ടിനായി 104 ഏകദിനങ്ങള്‍ കളിച്ചിട്ടുണ്ട്. 2892 റണ്‍സും 74 വിക്കറ്റും ഇതുവരെ നേടിയത്.

Eng­lish Summary:England all rounder Ben Stokes retires from ODIs
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.