26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 19, 2024
November 11, 2024
November 7, 2024
September 29, 2024
September 11, 2024
September 10, 2024
September 10, 2024
September 9, 2024
September 2, 2024

“കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുക, ഇല്ലെങ്കില്‍ ജോഡോ യാത്ര നിര്‍ത്തുക”: രാഹുലിന് കേന്ദ്ര ആരോഗ്യമന്ത്രിയുടെ കത്ത്

Janayugom Webdesk
December 21, 2022 1:01 pm

ഭാരത് ജോഡോ യാത്രയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ രാഹുല്‍ ഗാന്ധിക്കും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനും കത്തയച്ചു. യാത്ര ഇപ്പോള്‍ രാജസ്ഥാനിലാണ് പര്യടനം നടത്തുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാനാകുന്നില്ലെങ്കില്‍ പൊതുജനാരോഗ്യ അടിയന്തര അവസ്ഥ കണക്കിലെടുത്ത് യാത്ര അവസാനിപ്പിക്കണമെന്നാണ് ആരോഗ്യമന്ത്രിയുടെ കത്തില്‍ പറയുന്നത്. 

യാത്രയില്‍ മാസ്കുകളും സാനിറ്റൈസറുകളും ഉപയോഗിക്കണമെന്നും പ്രതിരോധ കുത്തിവയ്പ്പ് എടുത്തവര്‍ മാത്രം പങ്കെടുക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. ചൈനയില്‍ കോവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തിലാണ് കത്ത്. ജപ്പാൻ, ദക്ഷിണകൊറിയ, ബ്രസീല്‍, യുഎസ് എന്നിവിടങ്ങളിലും കോവിഡ് വ്യാപനം രൂക്ഷമായിട്ടുണ്ട്. 

അതേസമയം രാഹുല്‍ ഗാന്ധി സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നതിലെ ഭയമാണ് ബിജെപിക്കെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. യാത്ര ഇന്ന് ഹരിയാനയിലേക്ക് പ്രവേശിക്കും.

Eng­lish Sum­mery: Ensure Covid Norms Fol­lowed Or Sus­pend ‘Bharat Jodo Yatra’: Min­is­ter Writes To Rahul Gandhi
You May Also Like This Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.