10 May 2024, Friday

Related news

May 10, 2024
May 7, 2024
May 4, 2024
May 3, 2024
May 2, 2024
April 28, 2024
April 25, 2024
April 22, 2024
April 21, 2024
April 21, 2024

പാകിസ്ഥാന് വേണ്ടി ചാരവൃത്തി; ഗ്യാസ് ഏജൻസി ഉടമ അറസ്റ്റിൽ

Janayugom Webdesk
ജയ്‌പൂർ
September 17, 2021 1:17 pm

ഇന്ത്യൻ സൈന്യത്തിന്‍റെ വിവരങ്ങൾ പാകിസ്ഥാനിലേക്ക് ചോർത്തിക്കൊടുത്ത എൽപിജി സിലിണ്ടർ വിതരണ ഏജൻസി ഉടമയെ അറസ്റ്റ് ചെയ്‌തു. ജുൻജുനു ജില്ലയിലാണ് സംഭവം. നർഹർ സ്വദേശി സന്ദീപ് കുമാറി(30)നെയാണ് ചാരവൃത്തി ആരോപിച്ച് രാജസ്ഥാൻ പൊലീസും സൈനിക രഹസ്യാന്വേഷണ വിഭാഗവും ചേർന്ന് അറസ്റ്റ് ചെയ്തത്.

ആർമി പരിസരത്ത് എൽപിജി സിലിണ്ടറുകൾ എത്തിക്കുമ്പോഴാണ് സന്ദീപ് കുമാർ സൈന്യത്തിന്‍റെ വിവരങ്ങളും ചിത്രങ്ങളും ചോർത്തി നൽകിയതെന്ന് പൊലീസ് പറയുന്നു.നർഹർ സൈനിക ക്യാമ്പിലെ വിവരങ്ങൾ ചോർത്തി നൽകിയതിന് പ്രതിഫലമായി സന്ദീപ് പാകിസ്ഥാനിൽ നിന്ന് പണം കൈപ്പറ്റിയിരുന്നതായി പൊലീസ് പറയുന്നു. ജൂലൈയിൽ സൈന്യത്തിന്‍റെ പ്രധാന വിവരങ്ങൾ ചോർത്തി നൽകാൻ പാകിസ്ഥാൻ ഹാൻഡ്‌ലർമാർ സന്ദീപിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും സെപ്റ്റംബർ 12ന് പ്രതിയെ അറസ്റ്റ് ചെയ്തതായും ഇന്‍റലിജൻസ് ഡിജിപി ഉമേഷ് മിശ്ര പറഞ്ഞു.
eng­lish summary;Gas agency own­er arrest­ed In spy­ing for Pakistan
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.