23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024

ബിജെപിയുടെ വര്‍ഗീയ കലാപങ്ങളില്‍ ശ്രീരാമന്‍പോലും അസ്വസ്ഥനാകും: സഞ്ജയ് റാവത്ത്

Janayugom Webdesk
മുംബൈ
April 17, 2022 1:55 pm

രാമനവമി ദിനത്തിന്റെ പേരിൽ വർഗീയത സൃഷ്ടിക്കുന്ന ബിജെപിയുടെ പ്രവര്‍ത്തനങ്ങളില്‍ ശ്രീരാമന്‍പോലും അസ്വസ്ഥനാകുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. മധ്യപ്രദേശിലെ ഖാർഗോണിലെ സംഭവവികാസങ്ങള്‍ ശ്രീരാമന്റെ സന്ദേശങ്ങളെ തന്നെ അപമാനിക്കലാണെന്നും അദ്ദേഹം പറഞ്ഞു.

രാമനവമി ദിനത്തിൽ ഉണ്ടായ സംഘർഷങ്ങൾ സംസ്ഥാനത്ത് കർഫ്യൂ ഏർപ്പെടുത്തുന്നതിലേക്ക് നയിച്ചു. തെരഞ്ഞെടുപ്പിൽ വിജയിക്കാൻ മതപരമായ ഭിന്നത വിതയ്ക്കാനുള്ള തന്ത്രമാണ് ബിജെപി സ്വീകരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.ശിവസേന മുഖപത്രമായ ‘സാമ്‌ന’യിലൂടെയായിരുന്നു റാവത്തിന്റെ പ്രതികരണം.

രാമക്ഷേത്ര പ്രസ്ഥാനം പാതിവഴിയിൽ ഉപേക്ഷിച്ചവർ ഇപ്പോൾ രാമന്റെ പേരിൽ വാളുകൾ കാണിക്കുകയാണെന്ന് ബിജെപിയെ പേരെടുത്തു പറയാതെ റാവത്ത് വിമര്‍ശിച്ചു.
മഹാരാഷ്ട്ര നവനിർമാൺ സേന തലവൻ രാജ് താക്കറെ, ബിജെപിയുടെ അജണ്ട നടപ്പാക്കുകയാണെന്ന് റാവത്ത് ആരോപിച്ചു.

Eng­lish Sum­ma­ry: Even Shri Ram will be upset over BJP’s com­mu­nal riots: San­jay Rawat

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.