22 September 2024, Sunday
KSFE Galaxy Chits Banner 2

Related news

August 30, 2024
August 8, 2024
July 20, 2024
June 14, 2024
May 18, 2024
May 12, 2024
May 6, 2024
March 13, 2024
March 12, 2024
March 4, 2024

നാടുണരുന്നു; എല്ലാം സാധാരണ നിലയിലേയ്ക്ക്

Janayugom Webdesk
കോട്ടയം
March 6, 2022 9:04 pm

കോവിഡ് നിയന്ത്രണങ്ങൾക്ക് ഇളവു വന്നതോടെ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങി എത്തുന്നതിന്റെ ആശ്വാസത്തിലാണ് നാടാകെ. മുഖത്തെ മാസ്കും ആളകലവുമൊഴിച്ചുള്ള നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ നാട്ടിലെ ഉത്സവപ്പറമ്പുകളും, വിനോദ സഞ്ചാരകേന്ദ്രങ്ങളും തീയറ്ററുകളും ഹോട്ടലുകളും അടക്കം സജീവമായി തുടങ്ങി.

സ്കൂൾ യൂണിഫോം അണിഞ്ഞ് ബാഗും ചോറ്റുപാത്രവുമായി നടന്നു നീങ്ങി ബസുകളിൽ തിക്കി തിരക്കി കയറുന്ന സ്കൂൾ കുട്ടികളും ഇപ്പോൾ പതിവു കാഴ്ചകളാണ്. നിയന്ത്രണങ്ങളിൽ ഇളവുവന്നതോടെ വിപണിയും വലിയ പ്രതീക്ഷയിലാണ്. ഹോട്ടലുകളും രാത്രി ഭോജന ശാലകളും പതിവുപോലെ പ്രവർത്തനം തുടങ്ങി. തീയേറ്ററുകളിൽ നിറഞ്ഞ സദസുകളിൽ പ്രദർശനം തുടരുന്നു.

ക്ഷേത്രങ്ങളിൽ ഉത്സവത്തിന്റെ താളമേങ്ങൾ ഉണർന്നു. വലിയ നോമ്പിന്റെ പ്രാർഥനയുമായി ദേവാലയങ്ങളിൽ കൂടുതൽ പേർ എത്തിത്തുടങ്ങി. വിനോദ സഞ്ചാര മേഖലയും സജീവമായി. ഇതോടെ വ്യാപാര മേഖലയും ശുഭപ്രതീക്ഷയിലാണ്.

മേയ് മാസത്തോടെ വിപണി ഉണരുമെന്നാണ് പ്രതീക്ഷ. സ്കൂൾ തുറക്കുന്നതോടെ വാണിജ്യരംഗം ശക്തിപ്പെടും. കോവിഡിന്റെ അടുത്തതരംഗം ഉണ്ടാകുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. കച്ചവടം നിർത്തിയ പലരും കടകൾ തുറന്നു തുടങ്ങി. തിയറ്ററുകളിൽ ആരവം പൂർണതോതിലേക്ക് പ്രവർത്തനം ആരംഭിച്ചതിന്റെ സന്തോഷത്തിലാണ് തിയറ്റർ ഉടമകളും സിനിമ പ്രേമികളും. കുടുംബമായി സിനിമ കാണാനെത്തുന്നവരുടെ എണ്ണവും കൂടി.

കോവിഡിൽ തകർന്നടിഞ്ഞ ടൂറിസം മേഖല കരകയറ്റത്തിന്റെ വഴിയാണ്. വാഗമണിൽ കാരവൻ ടൂറിസംകൂടി ആരംഭിച്ചതോടെ ടൂറിസം പാക്കേജുകൾക്കും ഇപ്പോൾ നല്ലകാലമാണ്. മൂന്നാം തരംഗം അധികം ഏശാതെ പോയത് കുമരകം അടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളെ ഉണർവിലാക്കി.

ലോകത്തിൽ കാണേണ്ട 30 സ്ഥലങ്ങളുടെ പട്ടികയിൽ അയ്മനവും ഇടം നേടിയതോടെ സ്വദേശിയും വിദേശിയുമായ സഞ്ചാരികൾ വീണ്ടും എത്തിത്തുടങ്ങി. ഇല്ലിക്കകല്ലിൽ നവീകരണം പൂർത്തിയാക്കി സഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

വിദേശികൾ എത്താൻ തുടങ്ങിയതേയുള്ളൂവെങ്കിലും ആഭ്യന്തര ഉത്തരേന്ത്യൻ ടൂറിസ്റ്റുകൾ കൂടുതലായി എത്തിത്തുടങ്ങുന്നത് ഗുണകരമാണ്. മധ്യവേനൽ അവധിക്കാലംകൂടി ആരംഭിക്കുന്നതോടെ ആഭ്യന്തര ടൂറിസ്റ്റുകളാൽ സമ്പന്നമാകും.

eng­lish sum­ma­ry; Every­thing is back to normal

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.