26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 14, 2024
December 13, 2024
December 13, 2024
December 11, 2024
November 8, 2024
November 4, 2024
October 7, 2024
September 26, 2024
September 17, 2024
September 17, 2024

സിദ്ദീഖ് കാപ്പന് ജാമ്യം നില്‍ക്കാന്‍ സന്നദ്ധതയറിയിച്ച് മുന്‍ വിസി

Janayugom Webdesk
ന്യൂഡല്‍ഹി
September 20, 2022 11:33 am

ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് ജാമ്യം നില്‍ക്കാന്‍ സന്നദ്ധതയറിയിച്ച് ലഖ്‌നൗ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. രൂപ്‌രേഖ വര്‍മ. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കാപ്പനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഹത്രാസ് കൂട്ടബലാത്സംഗക്കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെയായിരുന്നു അറസ്റ്റ്. യുഎപിഎ ഉള്‍പ്പെടെ ചുമത്തിയാണ് അദ്ദേഹത്തെ ജയിലിലടച്ചത്.

കേസില്‍ സുപ്രീം കോടതി അടുത്തിടെ ജാമ്യം അനുവദിച്ചിരുന്നെങ്കിലും ഇഡി കേസിനെ തുടര്‍ന്ന് ജയിലില്‍ തുടരുകയാണ് സിദ്ദീഖ് കാപ്പന്‍. യുഎപിഎ കേസില്‍ ജാമ്യം ലഭിക്കാന്‍ രണ്ട് യുപി സ്വദേശികളുടെ ആള്‍ജാമ്യം വേണമെന്ന എൻഐഎ കോടതി വ്യവസ്ഥ സിദ്ദീഖിന്റെ മോചനത്തിന് തടസമായെന്ന വാര്‍ത്തകള്‍ നേരത്തെ പുരത്തുവന്നിരുന്നു. ഇതോടെയാണ് സാമൂഹിക പ്രവര്‍ത്തകയും കൂടിയായ പ്രൊഫ. രൂപ്‌രേഖ വര്‍മ തന്റെ സന്നദ്ധതയറിയിച്ച് രംഗത്തെത്തിയത്.

ഇരുട്ടുമൂടിയ ഈ കാലത്ത് ഒരാള്‍ക്ക് വേണ്ടി ചെയ്യാന്‍ പറ്റിയ ഏറ്റവും ചെറിയ കാര്യമാണിതെന്നാണ് രൂപ്‌രേഖ വര്‍മ കാപ്പന്റെ അഭിഭാഷകന്‍ കെ എസ് മുഹമ്മദ് ദാനിഷിനോട് പറഞ്ഞത്. രിഹായി മഞ്ച് എന്ന സംഘടനയുടെ ഇടപെടലിനെ തുടര്‍ന്ന് റിയാസുദ്ദീന്‍ എന്നയാളും ജാമ്യസന്നദ്ധത അറിയിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: ex vice chan­cel­lor to stand up for sid­dique kap­pan s bail
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.