കര്‍ഷകര്‍ തങ്ങളുടെ പാടങ്ങളില്‍ വെെക്കോല്‍ കത്തിച്ചാല്‍ ഒരു കോടി രൂപ വരെ പിഴ അടയ്ക്കേണ്ടിവരുമെന്ന രാഷ്ട്രപതിയുടെ ഉത്തരവില്‍ കര്‍ഷകരോഷത്തെത്തുടര്‍ന്ന് ഇളവ് നല്‍കാന്‍ കേന്ദ്രം നിര്‍ബന്ധിതമായി. ഒരു കോടി പിഴ 2500 രൂപ മുതല്‍ 15,000 രൂപ വരെ നിജപ്പെടുത്തുന്ന പുതിയ കരടു നിയമം ഇപ്പോള്‍ അവസാന മിനുക്കുപണിയിലാണ്. പരമ്പരാഗതമായി കൊയ്ത്തുകഴിഞ്ഞ് പാടങ്ങളില്‍ത്തന്നെ വെെക്കോല്‍ കത്തിക്കുന്ന ഹരിയാന, പഞ്ചാബ്, യുപി, രാജസ്ഥാന്‍, ഡല്‍ഹി എന്നിവിടങ്ങളിലെ കര്‍ഷകര്‍ക്കെതിരെയാണ് ഈ പിഴ ചുമത്താന്‍ ഉത്തരവിറക്കിയത്. ഐതിഹാസികമായ ദേശീയ കര്‍ഷക പ്രക്ഷോഭത്തെത്തുടര്‍ന്ന് കോടിയുടെ പിഴ ചുമത്തുന്ന ഉത്തരവ് പിന്‍വലിക്കാമെന്ന് കേന്ദ്രം ഉറപ്പുനല്കിയിരുന്നു. ഇതു പിന്‍വലിക്കാത്തതിനാല്‍ ദേശീയ കര്‍ഷകസമരം പുനരാരംഭിക്കുമെന്ന് ദേശീയ കര്‍ഷകമോര്‍ച്ച കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്കിയിരുന്നു.
പിഴയില്‍ ഇളവു പ്രഖ്യാപിച്ചതല്ലാതെ കര്‍ഷകരെ ശിക്ഷിക്കുന്ന ഈ ഉത്തരവുതന്നെ പിന്‍വലിക്കാന്‍ കേന്ദ്രം തയാറായിട്ടില്ല. അതേസമയം പാടങ്ങളില്‍ വെെക്കോല്‍ കത്തിക്കാതെ തന്നെ വ്യവസായശാലകള്‍ക്കും ഊര്‍ജനിര്‍മ്മാണ പ്ലാന്റുകള്‍ക്കും നല്കുന്ന കര്‍ഷകര്‍ക്ക് ആകര്‍ഷകമായ സബ്സിഡി നല്കാനുമുള്ള പഞ്ചാബ്, ഡല്‍ഹി സര്‍ക്കാരുകളുടെ പദ്ധതികള്‍ക്ക് കേന്ദ്രം അനുമതി നിഷേധിച്ച് ഉത്തരവിറക്കിയത് ‘ജനയുഗം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ പദ്ധതി വിപരീതഫലം ഉളവാക്കുമെന്ന വ്യാഖ്യാനമായിരുന്നു കേന്ദ്രത്തിന്റേത്. വെെക്കോല്‍ കത്തിക്കുന്ന പാടങ്ങളുടെ വിസ്തൃതി കണക്കാക്കി രണ്ടേക്കറിനു താഴെ 2500 രൂപയാണ് പിഴ. പത്തേക്കര്‍ വരെ വിവിധ സ്ലാബുകളിലായി 5,000 രൂപ, 7,500 രൂപ, 15,000 രൂപ എന്ന നിരക്കുകളിലാണ് കരടുനിയമത്തിലെ മാനദണ്ഡ നിര്‍ണയം. പിഴയടച്ചാല്‍ കുറ്റം കുറ്റമല്ലാതാകില്ല എന്ന നിലപാടാണ് കേന്ദ്രത്തിന്റേതെന്നും കിസാന്‍ മോര്‍ച്ച പരിഹസിക്കുന്നു
. കര്‍ഷകപ്രക്ഷോഭത്തിനാധാരമായ കാര്‍ഷിക വിപണന കേന്ദ്രങ്ങളായ മണ്ഡിസമ്പ്രദായം പൊളിച്ചെഴുതാമെന്ന കേന്ദ്രത്തിന്റെ ഉറപ്പും പാഴ്‌വാക്കാവുന്നു. മണ്ഡികളില്‍ ധാന്യങ്ങളും പച്ചക്കറികളും ലാഭകരമായി വിറ്റഴിക്കാനുള്ള കര്‍ഷകരുടെ അവകാശത്തെയാണ് കര്‍ഷകനിയമങ്ങളിലൂടെ കേന്ദ്രം എടുത്തുകളഞ്ഞത്. ഇത്തരം വിപണനകേന്ദ്രങ്ങളില്‍ റിലയന്‍സ്, ആമസോണ്‍ തുടങ്ങിയ വന്‍കിട കോര്‍പറേറ്റുകളുടെ അധിനിവേശത്തിന് സുരക്ഷിത പാതയൊരുക്കുന്നതായിരുന്നു കേന്ദ്രനിയമം. ഈ നിയമം പൂര്‍ണമായും പിന്‍വലിക്കാമെന്ന ഉറപ്പും ഇനിയും നടപ്പാക്കിയിട്ടില്ല. ഇതുമൂലം ഉത്തരേന്ത്യയിലെ കാര്‍ഷികവിപണികള്‍ കോര്‍പറേറ്റ് ചൂഷണത്തിന്റെ ഉത്സവപ്പറമ്പുകളായി. മണ്ഡികളിലെ കോര്‍പറേറ്റ് കടന്നാക്രമണം മൂലം കര്‍ഷകര്‍ക്ക് ഉല്പാദനച്ചെലവിനൊത്ത വില ലഭിക്കാതാവുകയും ചെയ്യുന്നു.
English Summary: Exemption in fines payable by farmers
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.