23 December 2024, Monday
KSFE Galaxy Chits Banner 2

ലൈഫ് മിഷൻ ഫ്ലാറ്റിന് ബലക്ഷയം ഇല്ലെന്ന് വിദഗ്ധ സമിതി

Janayugom Webdesk
വടക്കാഞ്ചേരി
January 5, 2022 10:34 pm

വടക്കാഞ്ചേരിയിലെ ലൈ­ഫ് മിഷൻ ഫ്ലാറ്റിന് ബലക്ഷയം ഇല്ലെന്ന വിദഗ്ധ സമിതി റിപ്പോർട്ട് അന്വേഷണ സംഘത്തിന് കൈമാറി. യുഎഇ റെഡ് ക്രസെന്റ് വഴി അനുവദിച്ച 18.50 കോടി രൂപയിൽ 14.50 കോടി ചെലവഴിച്ചാണ് 140 ഫ്ലാറ്റുകൾ നിർമ്മിക്കാൻ പദ്ധതി തയാറാക്കിയത്. ശേഷിക്കുന്ന തുക ഉപയോഗിച്ച് ആരോഗ്യ കേന്ദ്രം നിർമ്മിക്കും എന്നായിരുന്നു കരാർ. ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്താണ് നിർമ്മാണം എന്നായിരുന്നു വിജിലൻസിന്റെ സംശയം. പരാതികളും ആരോപണങ്ങളും ശക്തമായപ്പോഴാണ് 2020 സെപ്റ്റംബറിൽ കേസ് എടുത്ത് അന്വേഷണം തുടങ്ങിയത്.

കെട്ടിടത്തിന്റെ ബലം പരിശോധിക്കുന്ന ഹാമർ ടെസ്റ്റ്, കോൺക്രീറ്റ് മുറിച്ചെടുത്ത് പരിശോധിക്കുന്ന കോർ ടെസ്റ്റ് മുതലായവ വിജിലൻസ് നടത്തി. തൃശൂർ എൻജിനീയറിങ് കോളജിലെ വിദഗ്ധരും എറണാകുളം ക്വാളിറ്റി കൺട്രോൾ, പിഡബ്ല്യൂഡി ബിൽഡിങ് എക്സിക്യൂട്ടിവ് എൻജിനീയർ എന്നിവർ അടങ്ങിയ വിദഗ്ധ സമിതിയാണ് പരിശോധനകൾ നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. 2019 ജൂലൈ11 നാണ് കരാർ ഒപ്പുവച്ചത്. പദ്ധതിയുടെ പേരിൽ 4.48 കോടി രൂപ സ്വർണക്കടത്ത് കേസിൽ പ്രതിയായ സ്വപ്നയടക്കമുള്ളവർക്ക് കൈക്കൂലി നൽകിയെന്ന് ആക്ഷേപമുയർന്ന സാഹചര്യത്തിലായിരുന്നു അന്വേഷണം.

eng­lish sum­ma­ry; Expert com­mit­tee says life mis­sion flat not damaged

you  may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.