ഗുജറാത്തിൽ കെമിക്കൽ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ നാല് വയസുകാരി ഉൾപ്പെടെ നാല് പേർ മരിച്ചു. 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.
വഡോദരയിലെ ജിഐഡിസി മേഖലയിലാണ് സംഭവം. ഫാക്ടറിയിലെ ബോയിലർ ആണ് പൊട്ടിത്തെറിച്ചത്. ഗുരുതര പരിക്കുകളോടെ 15 പേരെആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ജീവൻ നഷ്ടപ്പെട്ടവരും പരിക്കേറ്റവരും സ്ഫോടനം നടക്കുമ്പോൾ പ്രദേശത്ത് കൂടി നടന്നുപോവുകയായിരുന്ന തൊഴിലാളികളും നാട്ടുകാരുമാണ്. സ്ഫോടനത്തിന്റെ കാരണം അന്വേഷിക്കാൻ ഫോറൻസിക് സംഘം സ്ഥലത്തെത്തി.
english summary; Explosion at a chemical factory; Four deaths
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.