വടക്കേ ഇന്ത്യ തണുത്തുറയുന്നു. അതി ശൈത്യത്തെത്തുടര്‍ന്ന് ഡൽഹി-എൻസിആർ, പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന എന്നിവയുൾപ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കാലാവസ്ഥാ വകുപ്പ് വിവിധ അലര്‍ട്ടുകള്‍ പുറപ്പെടുവിച്ചു. ഓറഞ്ച്, യെല്ലോ അലർട്ടുകളാണ് പുറപ്പെടുവിച്ചിരിക്കുന്നത്.
അടുത്തയാഴ്‌ച വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാവകുപ്പ് പ്രവചിക്കുന്നു.
പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. പഞ്ചാബിൽ ഗുരുദാസ്പൂർ, ഫിറോസ്പൂർ, മുക്ത്സർ, ജലന്ധർ, ഹോഷിയാർപൂർ, ബതിന്ഡ എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടാണ്. ഫാസിൽക, ബർണാല, സംഗ്രൂർ, ലുധിയാന, ഫത്തേഗഡ് സാഹിബ് തുടങ്ങിയ ജില്ലകളിൽ യെല്ലോ അലർട്ടാണ്.
ഹരിയാനയിൽ സോനിപത്, ജജ്ജാർ, റെവാരി, സോനിപത്, ഹിസാർ എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും അംബാല, കുരുക്ഷേത്ര, ഭിവാനി, പൽവാൽ എന്നിവിടങ്ങളിൽ യെല്ലോ അലർട്ടുമാണ്. ഉത്തർപ്രദേശിൽ മിക്കയിടത്തും യെല്ലോ അലർട്ടാണ്.
അതേസമയം, ദേശീയ തലസ്ഥാനത്ത് ഇന്നും അതിശൈത്യം തുടരുകയാണ്. നിരവധി ട്രെയിനുകളും വിമാനങ്ങളും ഇതിനെത്തുടര്‍ന്ന് വൈകിയോടുകയും റദ്ദാക്കുകയും ചെയ്തിട്ടുണ്ടെന്നും വിവരങ്ങള്‍ വ്യക്തമാക്കുന്നു.
English Summary: Extreme cold: Alert in four states, vigilance to continue, Meteorological Center
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.