28 April 2024, Sunday

Related news

March 28, 2024
March 19, 2024
March 18, 2024
February 22, 2024
January 24, 2024
January 23, 2024
December 26, 2023
December 16, 2023
December 7, 2023
December 2, 2023

ജലദോഷ മരുന്നിലെ പ്രധാനചേരുവ ഫലപ്രദമല്ലെന്ന് കണ്ടെത്തല്‍ 

Janayugom Webdesk
ന്യൂഡല്‍ഹി
September 24, 2023 7:47 pm
ജലദോഷം, ചുമ തുടങ്ങിയ മരുന്നുകളിലെ പ്രധാന ഘടകമായ ഫെനൈൽഫ്രിൻ മൂക്കടപ്പിന് ഫലപ്രദമല്ലെന്ന് യുഎസിലെ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ(എഫ്ഡിഎ).  വിക്സ്, ന്യൂക്വിൽ, ബെനാഡ്രിൽ, സുഡാഫെഡ് ഉള്‍പ്പെടെയുള്ള മരുന്നുകളിലെ പ്രധാന ഘടകമാണ് ഫെനൈൽഫ്രിൻ. 2022ല്‍ ഫെനൈൽഫ്രിൻ 180 കോടി അമേരിക്കൻ ഡോളറിന്റെ വില്പന വരുമാനമാണ് ഉണ്ടാക്കിയതെന്നും എഫ്ഡിഎ ചൂണ്ടിക്കാട്ടുന്നു.
രക്തക്കുഴലുകളിലെ വീക്കം കുറയ്ക്കുന്നതിലൂടെ ഫെനൈൽഫ്രിൻ മൂക്കടപ്പ് കുറയ്ക്കുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ ഫെനൈൽഫ്രിന്റെ ചെറിയ ഒരു ഭാഗം മാത്രമാണ് മൂക്കിലെത്തുന്നതെന്നും അതുകൊണ്ടു തന്നെ ഇത് ഫലപ്രദമല്ലെന്നും എഫ്ഡിഎ നടത്തിയ കണ്ടെത്തി. കഴിഞ്ഞ 20 വര്‍ഷത്തില്‍ നടത്തിയ അഞ്ച് വ്യത്യസ്ത പഠനങ്ങളും കമ്മിറ്റി വിലയിരുത്തി.
തലവേദന, ഉറക്കമില്ലായ്മ, പരിഭ്രമം, ഉയര്‍ന്ന രക്തസമ്മര്‍ദം തുടങ്ങിയ ദൂഷ്യവശങ്ങള്‍ ഫെനൈൽഫ്രിനുണ്ടെന്നും എഫ്ഡിഎ കണ്ടെത്തിയിട്ടുണ്ട്. ഫെനൈൽഫ്രിന് ദൂഷ്യവശങ്ങളില്ല എന്നും സുരക്ഷിതമെന്നുമായിരുന്നു ഇതുവരെ വിലയിരുത്തപ്പെട്ടിരുന്നത്. അതുകൊണ്ടു തന്നെ ഇത് തിരുത്തേണ്ടതുണ്ടോ എന്നും എഫ്ഡിഎ പരിശോധിക്കും.
Eng­lish Sum­ma­ry: Some cold med­i­cines might not work accord­ing to FDA
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.