മെറ്റ പ്ലാറ്റ്ഫോമുകളില്‍ പരസ്യത്തിനായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തുക ചെലവഴിക്കുന്നത് ആത്മീയ നേതാവ് ജഗദീഷ് (ജഗ്ഗി) വാസുദേവും ഈശ ഫൗണ്ടേഷനും. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമായി ജഗ്ഗി വാസുദേവും അദ്ദേഹത്തിന്റെ എന്‍ജിഒ ആയ ഈശ ഫൗണ്ടേഷനും പരസ്യത്തിനായി പ്രതിദിനം ചെലവഴിച്ചത് 1.35 ലക്ഷം രൂപയാണ്. ഈ വര്‍ഷം ഏപ്രില്‍ 27 മുതല്‍ ജൂലൈ 25 വരെയുള്ള കാലയളവില്‍ ചെലവഴിച്ച പരസ്യ തുകയാണിത്. 90 ദിവസത്തില്‍ 87 ലക്ഷം രൂപയാണ് ജഗ്ഗി വാസുദേവും ഈശ ഫൗണ്ടേഷനും പരസ്യത്തിനായി ചെലവഴിച്ചത്.
പൈരറ്റ് ടെക്‌നോളജിയാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. സാമൂഹികവും രാഷ്ട്രീയവുമായ വിഭാഗത്തിൽ മെറ്റാ പ്ലാറ്റ്‌ഫോമുകളിലെ ഇന്ത്യയിലെ ഏറ്റവും വലിയ പരസ്യദാതാക്കളും ജഗ്ഗി വാസുദേവും ഈശ ഫൗണ്ടേഷനുമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
English Summary;Facebook ad: isha Foundation in front
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.