ദുബായ് അന്താരാഷ്ട്ര വിമാന താവളത്തിൽ ഇനി മുതൽ ഡ്രൈവിങ് ലൈസൻസ് പുതുക്കുവാനുള്ള സൗകര്യവും ഒരുക്കുമെന്ന് ദുബായ് ട്രാൻസ്‌പോർട് അതോറിറ്റി (ആർ ടി എ ) അറിയിച്ചു. എയർപോർട്ടിലെ ടെർമിനൽ ഒന്നിലാണ് സ്വകാര്യ പങ്കാളിത്തത്തോടെ സംവിധാനമൊരുക്കുക. അംഗീകൃത കേന്ദ്രത്തിൽ നിന്നും കാഴ്ച പരിശോധന പൂർത്തിയാക്കിയാൽ എം ഓ ഐ ആപ് വഴിയാണ് നിലവിൽ ലൈസൻസ് പുതുക്കുവാനുള്ള സൗകര്യം ഉള്ളത്.
അംഗീകൃത നേത്ര പരിശോധന കേന്ദ്രമാണ് ഇതിനായി ക്രമീകരിക്കുക ആദ്യഘട്ടത്തിൽ രാവിലെ എട്ടു മണി മുതൽ വൈകുന്നേരം എട്ടു മണി വരെ ആയിരിക്കും ഇതിനുള്ള സൗകര്യമുണ്ടാകുക തുടർന്ന് ദിവസം മുഴുവൻ സേവനം ലഭ്യമാക്കും. യാത്രക്കാർക്കും വിമാത്താവള ജീവനക്കാർക്കുമാണ് ഇതുവഴി സേവനം ലഭിക്കുക വളരെ എളുപ്പത്തിൽ സർക്കാർ സേവങ്ങൾ ജനങ്ങളിലേക്ക്എത്തിക്കുന്നതിനാണ് ആർ ടി എ സംവിധാനം ഒരുക്കുന്നതെന്ന് ആർ ടി എ ലൈസൻസിങ് ഏജൻസി എക്സികുട്ടീവ് ഡയറക്ടർ അഹമ്മദ് മെഹ്ബൂബ് പറഞ്ഞു.
English Summary: Facility to renew driver’s license at Dubai International Airport from now on
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.