18 May 2024, Saturday

Related news

May 18, 2024
May 17, 2024
May 16, 2024
May 14, 2024
May 13, 2024
May 12, 2024
May 12, 2024
May 11, 2024
May 11, 2024
May 11, 2024

വ്യാജബജറ്റും അഴിമതിയും: ബിജെപിയുടെ നേതൃത്വത്തിലുള്ള പന്തളം നഗരസഭ ഭരണസമിതി രാജിവെക്കണം: സിപിഐ

Janayugom Webdesk
പന്തളം
September 12, 2021 8:54 pm

നിയമപരമായ ബജറ്റ് പാസ്സാക്കാതെ പന്തളം നഗരസഭയുടെ വികസന പദ്ധതി പ്രവർത്തനങ്ങൾ ഇല്ലായ്മ ചെയ്ത ബിജെപിയുടെ നേതൃത്വത്തിലുള്ള പന്തളം നഗരസഭയുടെ ഭരണ സമതിയെ ഉടൻ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് നഗരസഭ സെക്രട്ടറി സർക്കാരിന് കത്ത് നൽകിയ സാഹചര്യത്തിൽ ഭരണ സമിതി രാജിവെച്ച് പുറത്തുപോകണമെന്ന് സിപിഐ പന്തളം ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.

പന്തളം നഗരസഭാ കൗൺസിൽ പിരിച്ചു വിടണമെന്നാവശ്യപ്പെട്ടു നഗരസഭാ സെക്രട്ടറി സർക്കാരിന് കഴിഞ്ഞ ദിവസമാണ് ശുപാർശക്കത്ത് നൽകിയത്. നിയമാനുസരണം മാർച്ച് 31 നുള്ളിൽ പാസ്സാക്കേണ്ട 2021–22 സാമ്പത്തിക വർഷത്തെ ബജറ്റ് പാസാക്കിയത് ജൂൺ 30 നാണെന്നും ഗരസഭയുടെ പ്രവർത്തനത്തിനു 15 കണ്ടിജന്റ് ലേബേഴ്സിന്റെയും എട്ട് സാനിറ്റേഷൻ വർക്കേഴ്സിന്റെയും തസ്തികകൾ സ്വജനപക്ഷപാതവും അഴിമതിയും ലക്ഷ്യമിട്ടു സാനിറ്റേഷൻ സൊസൈറ്റി എന്ന പേരിൽ നിയമവിരുദ്ധമായാണു പ്രവർത്തിക്കുന്നതെന്നും സെക്രട്ടറി ചൂണ്ടിക്കാട്ടിയിരുന്നു.

ഇതടക്കം ഗൗരവതരമായ ആരോപണങ്ങളാണ് രേഖാമൂലം നഗരസഭാ സെക്രട്ടറി കത്തിലൂടെ സർക്കാരിന് സമർപ്പിച്ചിരിക്കുന്നത്. ബിജെപിയുടെ നേതൃത്വത്തിലുള്ള ഭരണസമതി അധികാരത്തിൽ കയറിയതു മുതൽ തുടരുന്ന ഭരണ സ്തംഭനം ജനങ്ങളെ ഏറെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. പദ്ധതി പ്രവർത്തനങ്ങൾ ഒന്നും തന്നെ ഇത് കാരണം നടക്കുന്നില്ല. നഗരസഭ പരിധിയിലുള്ള ജനങ്ങളുടെ അവകാശങ്ങൾ ഹനിച്ചുകൊണ്ട് ഭരണം നടത്തുന്ന ബിജെപി ഭരണ സമിതി രാജിവെച്ച് പുറത്തുപോകണമെന്ന് ലോക്കൽ സെക്രട്ടറി എസ് രാജേന്ദ്രൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Eng­lish sum­ma­ry; Fake bud­get and cor­rup­tion: BJP-led Pan­dalam Munic­i­pal Cor­po­ra­tion should resign: CPI

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.