28 December 2024, Saturday
KSFE Galaxy Chits Banner 2

Related news

June 7, 2022
June 6, 2022
June 1, 2022
May 29, 2022
May 28, 2022
May 28, 2022
May 24, 2022
May 18, 2022
May 13, 2022
May 8, 2022

തൃക്കാക്കരയിലെ വ്യാജ വീഡിയോ: രണ്ടുപേർ കൂടി​ അറസ്റ്റി​ൽ

Janayugom Webdesk
തൃക്കാക്കര
May 29, 2022 1:06 am

തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫിന്റെ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസിൽ ഒരാൾകൂടി അറസ്റ്റിലായി. കളമശേരി എച്ച് എംടി കോളനിയിൽ അരിമ്പാറ വീട്ടിൽ ഷിബു (48), കണ്ണൂർ കേളകം സ്വദേശിയായ ഇരമ്പിപ്ലാക്കൽ വീട്ടിൽ അബ്ദുൾ റഹ്‌മാൻ (36) എന്നിവരാണ് പിടിയിലായത്. ഇതോടെ ഈ കേസിൽ പിടിയിലായവരുടെ എണ്ണം നാലായി.

പിടിയിലായ ഷിബു കളമശേരി മെഡിക്കൽ കോളജിലെ ഐഎൻടിയുസി നേതാവും പ്രദേശത്തെ മുൻനിര കോൺഗ്രസ് പ്രവർത്തകനുമാണ്. സംഭവവുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളജിലെ താല്കാലിക ജീവനക്കാരനായിരുന്ന ഷിബുവിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടതായി എറണാകുളം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ അറിയിച്ചു.

കണ്ണൂരിൽ നിന്നും പിടിയിലായ യൂത്ത് ലീഗ് നിയോജകമണ്ഡലം ഭാരവാഹി അബ്ദുൽ റഹ്‌മാൻ സഹോദരിയുടെ മകന്റെ ആധാർ കാർഡ് ഉപയോഗിച്ച് സിം കാർഡ് എടുത്തശേഷം ഈ നമ്പർ ഉപയോഗിച്ചു ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി. വീഡിയോ പലർക്കും ഷെയർ ചെയ്തശേഷം അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ സഹോദരി പുത്രനെ പൊലീസ് ചോദ്യം ചെയ്തതിൽ നിന്നുമാണ് പ്രതിയെക്കുറിച്ചു വിവരം ലഭിച്ചത്.

 

Eng­lish Sum­ma­ry: Fake video in Thrikkakara: Two more arrested

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.