28 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 27, 2024
December 26, 2024
December 26, 2024
December 25, 2024
December 25, 2024
December 25, 2024
December 24, 2024
December 22, 2024
December 21, 2024
December 21, 2024

ഹൈക്കോടതിയുടെ പേരിൽ വ്യാജ ഉത്തരവ്; പ്രതി അറസ്റ്റില്‍

Janayugom Webdesk
കൊച്ചി
February 16, 2022 9:05 pm

വധശ്രമക്കേസിൽ അറസ്റ്റ് തടയാൻ ഹൈക്കോടതിയുടെ വ്യാജ ഉത്തരവ് ചമച്ചു. ഭാര്യയെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയും അഭിഭാഷകനും ചേർന്നാണ് വ്യാജ ഉത്തരവ് ചമച്ചത്. തട്ടിപ്പ് ബോധ്യമായതോടെ പ്രതി പ്രശാന്ത്കുമാറിനെ കരമന പൊലീസ് അറസ്റ്റ് ചെയ്തു. ഹൈക്കോടതി രേഖയിൽ പ്രതിയും അഭിഭാഷകനും ചേർന്ന് കൃത്രിമം കാട്ടിയെന്ന പ്രോസിക്യൂഷന്റെ പരാതിയിലാണ് അറസ്റ്റ്.

കരമന പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം നൽകണമെന്നാവശ്യപ്പെട്ട് പ്രശാന്ത് ജനുവരി 20ന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഹൈക്കോടതിയുടേതെന്ന പേരില്‍ വ്യാജ ഉത്തരവ് ചമച്ച് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടന്നത്.

Eng­lish Summary:False order in the name of the High Court; Defen­dant arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.