23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 5, 2024
November 23, 2024
November 22, 2024
October 29, 2024
October 1, 2024
September 25, 2024
September 23, 2024
September 20, 2024
September 17, 2024
September 8, 2024

ഫാമിലി സസ്പൻസ് സെന്റിമെന്റൽ ത്രില്ലർ ചിത്രം ഓർമ്മകളിൽ സെപ്റ്റംബർ 23ന്

Janayugom Webdesk
September 13, 2022 12:25 pm

പ്രീമിയർ സിനിമാസിന്റെ ബാനറിൽ എം വിശ്വപ്രതാപ് രചനയും നിർമ്മാണവും സംവിധാനവും നിർവ്വഹിക്കുന്ന ഫാമിലി സസ്പെൻസ് സെന്റിമെന്റൽ ത്രില്ലർ ചിത്രം “ഓർമ്മകളിൽ “സെപ്റ്റംബർ 23 — ന് തീയേറ്ററുകളിലെത്തുന്നു. ജീവിതസാഹചര്യങ്ങൾ ജീവിതത്തെ അതിജീവിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. വീണാബാലചന്ദ്രന്റെ ജീവിതത്തിലേക്ക് അവിചാരിതമായി കടന്നുവരുന്ന ചില ജീവിതസാഹചര്യങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥാമുഹൂർത്തങ്ങൾ മുന്നോട്ടു സഞ്ചരിക്കുന്നത്. ഒരിടവേളയ്ക്കു ശേഷം ശങ്കർ , ഒരു ഡി ഐ ജി കഥാപാത്രത്തിലൂടെ ശക്തമായ തിരിച്ചു വരവ് നടത്തുന്ന സിനിമ കൂടിയാണ് “ഓർമ്മകളിൽ.

ശങ്കറിനു പുറമെ , ഷാജു ശ്രീധർ , നാസർ ലത്തീഫ്, ദീപാ കർത്താ , പൂജിത മേനോൻ , വിജയകുമാരി , അജയ്, ആര്യൻ കതൂരിയ , റോഷൻ അബ്ദുൾ, മാസ്റ്റർ ദൈവിക്, സതീഷ് തൃപ്പരപ്പ്, ശ്രീരാം ശർമ്മ, സുരേഷ്കുമാർ . പി , സുരേഷ് കൃഷ്ണ എന്നിവരും അഭിനയിക്കുന്നു. ബാനർ — പ്രീമിയർ സിനിമാസ് , രചന , നിർമ്മാണം, സംവിധാനം — എം. വിശ്വപ്രതാപ് , ഛായാഗ്രഹണം — നിതിൻ കെ രാജ്, എഡിറ്റിംഗ് — വിപിൻ മണ്ണൂർ, ഗാനരചന — എം വിശ്വപ്രതാപ് , സംഗീതം — ജോയ് മാക്സ്‌വെൽ , ആലാപനം — ജാസി ഗിഫ്റ്റ്, സുജാത മോഹൻ , പ്രൊഡക്ഷൻ കൺട്രോളർ — ജയശീലൻ സദാനന്ദൻ , ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ — എ എൽ അജികുമാർ , പശ്ചാത്തലസംഗീതം — സുധേന്ദുരാജ്, കല‑ബിനിൽ കെ ആന്റണി, ചമയം — പ്രദീപ് വിതുര, കോസ്‌റ്റ്യും — രവികുമാരപുരം, പ്രൊഡക്ഷൻ മാനേജർ — പ്രസാദ് മുണ്ടേല, ഫിനാൻസ് കൺട്രോളർ — ടി മഗേഷ്, ഡിസൈൻസ് — വിനീത് വാസുദേവൻ, സംവിധാന സഹായികൾ — ആഷിക് സുധാകരൻ, അരുൺ കുമ്മാസി, സ്നിഗ്ദിൻ സൈമൺ ജോസഫ് , സോബിൻ ജോസഫ് ചാക്കോ , വിതരണം — സാഗാ ഇന്റർനാഷണൽ , സ്റ്റുഡിയോ — പോസ്റ്റ് ഫോക്കസ് എന്റർടെയ്ൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ്, സ്റ്റിൽസ് — അജേഷ് ആവണി , പി ആർ ഓ — അജയ് തുണ്ടത്തിൽ .

Eng­lish Summary:Family Sus­pense Sen­ti­men­tal Thriller Movie Ormakalil on Sep­tem­ber 23rd
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.