23 December 2024, Monday
KSFE Galaxy Chits Banner 2

Related news

October 1, 2024
June 13, 2024
December 20, 2023
October 27, 2023
October 15, 2023
October 13, 2023
July 15, 2023
June 4, 2023
January 21, 2023
December 5, 2022

കാറിന് ഫാന്‍സി നമ്പര്‍പ്ലേറ്റ്; ജോജുവിനെതിരെ നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്

Janayugom Webdesk
കൊച്ചി
November 7, 2021 2:36 pm

കാറില്‍ ഫാന്‍സി നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ചതിന് നടന്‍ ജോജു ജോര്‍ജിനെതിരെ നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. കേരളത്തിലെ ഗതാഗത നിയമം ലംഘിച്ചാണ് ജോജു കാറുകള്‍ ഉപയോഗിക്കുന്നതെന്ന് മോട്ടോര്‍ വാഹന വകുപ്പിന് കളമശ്ശേരി സ്വദേശി മനാഫ് പുതുവായില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജോജുവിനെതിരെ നടപടി എടുത്തത്.

ഫാന്‍സി നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ചതിന് പിഴയടച്ച ശേഷം അതിസുരക്ഷ നമ്പര്‍പ്ലേറ്റ് സ്ഥാപിച്ച്‌ വാഹനം ഹാജരാക്കണമെന്ന് എറണാകുളം ആര്‍ടിഒ ആവശ്യപ്പെട്ടിട്ടുണ്ട്. ജോജുവിന്റെ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറിനെതിരെയാണ് ഈ നടപടി. പിഴ അടച്ച്‌ കേസ് അവസാനിപ്പിച്ചില്ലെങ്കില്‍ നടപടിക്രമം പൂര്‍ത്തിയാകുന്നതുവരെ കാറിന്റെ രജിസ്‌ട്രേഷന്‍ മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കുമെന്നും അറിയിച്ചു.
ജോജുവിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു കാര്‍ ഹരിയാന രജിസ്‌ട്രേഷനിലുള്ളതാണെന്നും മനാഫ് നല്‍കിയ പരാതിയില്‍ പറയുന്നു. ഈ കാര്‍ കേരളത്തില്‍ അനധികൃതമായി ഉപയോഗിക്കുന്നുണ്ടെന്നും പരാതിയില്‍ പറയുന്നുണ്ട്. ഇതിനെതിരെ നടപടിയെടുക്കാന്‍ ചാലക്കുടിയിലെ മോട്ടോര്‍ വാഹന വകുപ്പ് നീക്കം തുടങ്ങിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഇന്ധനവില വര്‍ദ്ധനയ്‌ക്കെതിരെ കോണ്‍ഗ്രസ് നടത്തിയ ഉപരോധം നാട്ടുകാരെ വലച്ചതോടെയാണ് നടന്‍ ജോജു ജോര്‍ജ് പ്രതിഷേധം അറിയിച്ചുകൊണ്ട് രംഗത്തെത്തിയത്. തുടര്‍ന്ന് സമരക്കാര്‍ പിരിഞ്ഞുപോയെങ്കിലും ജോജു ജോര്‍ജിന്റെ വാഹനം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ച്‌ തകര്‍ക്കുകയായിരുന്നു.

eng­lish sum­ma­ry: Fan­cy num­ber plate for car; Depart­ment of Motor Vehi­cles takes action against Jojo

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.