19 January 2026, Monday

Related news

January 14, 2026
January 4, 2026
November 14, 2025
October 30, 2025
October 13, 2025
October 6, 2025
September 10, 2025
August 14, 2025
July 25, 2025
June 14, 2025

ഫ്രാന്‍സില്‍ തുറമുഖ ഉപരോധങ്ങളുമായി കര്‍ഷക പ്രക്ഷോഭം ശക്തമാകുന്നു

Janayugom Webdesk
പാരിസ്
January 14, 2026 11:36 am

യൂറോപ്യന്‍ യൂണിയനും, തെക്കേ അമേരിക്കന്‍വ്യാപാര കൂട്ടായ്മയായ മെര്‍കോസറും സ്വതന്ത്രവ്യാപാര കരാര്‍ ഒപ്പുവെയ്ക്കുന്നതിനെതിരെ ഫ്രാന്‍സില്‍ കര്‍ഷക പ്രക്ഷോഭം ശക്തമാകുന്നു.റോഡ്, തുറമുഖ ഉപരോധങ്ങളുമായി പ്രതിഷേധം ശക്തമാക്കി.മെർകോസറുമായി ദീർഘകാലമായി ചർച്ചചെയ്‌തിരുന്ന കരാറിൽ വാരാന്ത്യത്തിൽ ഒപ്പുവയ്‌ക്കുമെന്ന് യൂറോപ്യൻ കമീഷൻ പ്രഖ്യാപിച്ചതിനെ തുടർന്നാണ് സമരം രൂക്ഷമായത്‌. 

ഫ്രാൻസ്‌ ഉൾപ്പെടെയുള്ള ചില രാജ്യങ്ങളുടെ എതിർപ്പ്‌ അവഗണിച്ച്‌ കരാറുമായി മുന്നോട്ടുപോകാൻ ഇയു നേതൃത്വം തീരുമാനിച്ചു.17ന് പരാഗ്വേയിൽ കരാറിൽ ഒപ്പുവയ്‌ക്കും. വിലകുറഞ്ഞ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി യൂറോപ്യൻ കർഷകർക്ക് തിരിച്ചടിയാകുമെന്ന് പ്രക്ഷോഭകർ ചൂണ്ടിക്കാട്ടി. ​ഫ്രാൻസിനും സ്‌പെയിനിനും ഇടയിലുള്ള ഗതാഗതം കർഷകർ ട്രാക്‌ടറുകൾ നിരത്തി തടഞ്ഞു. തിങ്കളാഴ്‌ച ദീർഘമായ ചർച്ചകൾക്കുശേഷം പ്രതിഷേധക്കാർ ഉപരോധം നീക്കാൻ സമ്മതിച്ചു. 

ലെ ഹാവ്രെ തുറമുഖത്ത് ഏകദേശം 150 ട്രാക്‌ടറുകളുമായി കർഷകർ പ്രവർത്തനം തടസ്സപ്പെടത്തി. ട്രക്കുകൾ പരിശോധിക്കുകയും യൂറോപ്യൻ മാനദണ്ഡങ്ങൾ പാലിക്കാത്ത ഭക്ഷ്യ ഉൽപ്പന്നങ്ങൾ നീക്കുകയും ചെയ്‌തു. പ്രത്യാഘാതങ്ങളെക്കുറിച്ച് ഇയുവിനും ഫ്രഞ്ച്‌ സർക്കാരിനും വ്യക്തമായ സൂചന നൽകുകയാണ്‌ ലക്ഷ്യമിട്ടതെന്നും സമരം ശക്തമായി തുടരുമെന്നും സംഘാടകർ പറഞ്ഞു. 

Kerala State - Students Savings Scheme

TOP NEWS

January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.