19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 14, 2024
December 13, 2024
December 3, 2024
December 3, 2024
December 2, 2024
March 5, 2024
March 4, 2024
February 23, 2024
February 21, 2024

പാര്‍ലമെന്റിലേക്ക് കര്‍ഷക മാര്‍ച്ച്, ഡല്‍ഹി അതിര്‍ത്തി അടച്ചു; നിരോധനാജ്ഞ

Janayugom Webdesk
ന്യൂഡല്‍ഹി
February 8, 2024 10:39 pm

സംയുക്ത കിസാന്‍ മോര്‍ച്ച സംഘടിപ്പിക്കുന്ന കര്‍ഷകരുടെ പാര്‍ലമെന്റ് മാര്‍ച്ച് തടയാന്‍ ഡല്‍ഹി-ഹരിയാന അതിര്‍ത്തി അടച്ച് കേന്ദ്ര സര്‍ക്കാര്‍. നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറാണ് കര്‍ഷക സമരത്തിന്റെ ഭാഗമായി അതിര്‍ത്തി അടച്ചിടുന്നത്. റോഡുകളില്‍ മുള്ളുവേലിയും സിമന്റ് ചാക്കുകളും സ്ഥാപിച്ചു.
നോയിഡ‑ഗ്രേറ്റര്‍ നോയിഡ വികസന പദ്ധതിക്കായി ഏറ്റെടുത്ത ഭൂമിക്ക് ഉയര്‍ന്ന നഷ്ടപരിഹാരം ലഭിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ 2023 ഡിസംബര്‍ മുതല്‍ സമരമുഖത്തായിരുന്നു. ഭൂമിയേറ്റെടുക്കല്‍ വിഷയത്തില്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ യുപി സര്‍ക്കാര്‍ ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നും അതിനാലാണ് പാര്‍ലമെന്റ് മാര്‍ച്ചെന്നും സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് സുഖ്ബീര്‍ യാദവ് പറഞ്ഞു. 

വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഏറ്റെടുത്ത ഭൂമിയില്‍ 10 ശതമാനം വീട് നിര്‍മ്മാണത്തിന് നല്‍കണമെന്ന ആവശ്യമാണ് കര്‍ഷകസംഘടനകള്‍ ഉയര്‍ത്തുന്നത്. എന്നാല്‍ യുപി സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി വാണിജ്യ സ്ഥാപനങ്ങള്‍ ആരംഭിക്കാനാണ് നല്‍കിയത്. നാല് മേഖലകളിലായി സമരം നടത്തിയിരുന്ന സംഘടനകള്‍ ബുധനാഴ്ച മഹാപഞ്ചായത്ത് ചേര്‍ന്ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
140 ഗ്രാമങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് സമരത്തിനായി പാര്‍ലമെന്റിലേക്ക് പുറപ്പെട്ടത്. ഇവരെ ഡല്‍ഹി അതിര്‍ത്തിയില്‍ തടയുകയായിരുന്നു. കേന്ദ്ര മന്ത്രിമാരായ അര്‍ജുൻ മുണ്ട, നിത്യാനന്ദ റായ്, പീയൂഷ് ഗോയല്‍ എന്നിവര്‍ കര്‍ഷക പ്രതിനിധികളുമായി ഇന്നലെ ചര്‍ച്ച നടത്തി.

ഹരിയാന അതിര്‍ത്തിയില്‍ സിമന്റ് വേലി സ്ഥാപിച്ച് പഞ്ചാബില്‍ നിന്നുള്ള കര്‍ഷകരുടെ വരവ് ഹരിയാന സര്‍ക്കാര്‍ തടഞ്ഞിരിക്കുകയാണ്. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ 13 ന് നടക്കുന്ന ട്രാക്ടര്‍ റാലി തടയുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സുരക്ഷാ സന്നാഹങ്ങള്‍.
താങ്ങുവില പ്രഖ്യാപിക്കുക, കര്‍ഷക പെന്‍ഷന്‍ ഏര്‍പ്പെടുത്തുക, കര്‍ഷക സമരത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച കര്‍ഷകരുടെ വിവിധ ആവശ്യങ്ങള്‍ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സംയുക്ത കിസാന്‍ മോര്‍ച്ച മുന്നോട്ടുവച്ചിരിക്കുന്നത്. 

Eng­lish Sum­ma­ry: Farm­ers march to Par­lia­ment, Del­hi bor­der closed

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.