25 June 2024, Tuesday
KSFE Galaxy Chits

മോഡിയെ തടയുമെന്ന് കര്‍ഷകര്‍

Janayugom Webdesk
ലുധിയാന
February 13, 2022 10:17 pm

പഞ്ചാബില്‍ സന്ദര്‍ശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ പ്രതിഷേധിക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച.നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നാളെ മുതല്‍ നരേന്ദ്രമോഡി സംസ്ഥാനത്ത് വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്. തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ച 23 കര്‍ഷക സംഘടനകളാണ് മോഡിക്കെതിരെയുള്ള പ്രതിഷേധം ശക്തമായി തുടരുമെന്ന് അറിയിച്ചത്.

എല്ലാ ഗ്രാമപ്രദേശങ്ങളിലും മോഡിയുടെ കോലം കത്തിക്കുമെന്നും 16ന് താലൂക്ക് കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും കിസാന്‍ മോര്‍ച്ച അറിയിച്ചു. നാളെ ജലന്ധറിലും 16ന് പത്താന്‍കോട്ടും 17ന് അബോഹറിലുമാണ് മോഡി തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കുന്നത്. റാലി നടക്കുന്ന കേന്ദ്രങ്ങളിലേക്കുള്ള എല്ലാ റോഡുകളിലും കര്‍ഷകര്‍ അണിനിരന്ന് മോഡിക്കെതിരെ കരിങ്കൊടി കാണിക്കുമെന്നും നേതാക്കള്‍ പ്രഖ്യാപിച്ചു.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചുകൊണ്ട് കര്‍ഷകര്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ പ്രധാനമന്ത്രി പാലിക്കണമെന്നാവശ്യപ്പെട്ടാണ് കര്‍ഷകര്‍ പ്രതിഷേധം തുടരുന്നത്. ജനുവരി അഞ്ചിന് ഫിറോസ്‌പുരില്‍ കര്‍ഷകരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് വാഹനവ്യൂഹം വഴിയില്‍ കുടുങ്ങിയതോടെ മോഡിക്ക് തിരിച്ചുപോരേണ്ടിവന്നു.

Eng­lish Sum­ma­ry: Farm­ers say they will stop Modi

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.