കേന്ദ്ര സര്‍ക്കാരിനെതിരെ തുടര്‍ പോരാട്ടം പ്രഖ്യാപിച്ച് കര്‍ഷകര്‍. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നും കര്‍ഷകര്‍ക്ക് നല്‍കിയ ഉറപ്പുകള്‍ ലംഘിച്ചെന്നും സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സമര പരിപാടിയുടെ അടുത്ത ഘട്ടമായി ഈ മാസം 26ന് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും രാജ്ഭവനുകളിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് എസ്‍കെഎം വ്യക്തമാക്കി.
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ കര്‍ഷകര്‍ നടത്തിയ പോരാട്ടം ദേശീയ അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധ നേടിയിരുന്നു. നിയമങ്ങള്‍ക്കെതിരെ നടത്തിയ അതിശക്തമായ ചെറുത്തു നില്‍പ്പിന്റെ പശ്ചാത്തലത്തില്‍ നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. എന്നാല്‍ കേന്ദ്രം നല്‍കിയ ഉറപ്പുകള്‍ ഇിയും പാലിച്ചിട്ടില്ല.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ ഉത്തരവു നല്‍കിയ നവംബര്‍ 19 കര്‍ഷകര്‍ വിജയ ദിവസമായി ആചരിക്കും. ഡിസംബര്‍ ഒന്നു മുതല്‍ 11 വരെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും എംപിമാരുടെയും എംഎല്‍എമാരുടെയും ഓഫീസുകളിലേക്ക് മാര്‍ച്ചുകള്‍ സംഘടിപ്പിക്കും. സമര പരിപാടികള്‍ സംബന്ധിച്ച് തുടര്‍ തീരുമാനമെടുക്കാന്‍ ഡിസംബര്‍ എട്ടിന് കര്‍ണാലില്‍ യോഗം വിളിച്ചു ചേര്‍ക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി. സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കളായ ദര്‍ശന്‍ പാല്‍, യുദ്ധ്‌വീര്‍ സിങ്, അവിക് സാഹ, അശോക് ധാവ്‌ലെ, ഹന്നന്‍ മൊള്ള തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
English Summary:Farmers take to the streets again; Raj Bhavan March on 26
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.