മോഡി സര്‍ക്കാര്‍ നടപ്പാക്കുന്ന കോര്‍പറേറ്റ് പ്രീണന നയങ്ങള്‍ക്കെതിരെ കര്‍ഷക കൂട്ടായ്മ സംഘടിപ്പിച്ചു.
മഹത്തായ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിന്റെ സ്മരണകളുമായി ക്വിറ്റ് കോര്‍പറേറ്റ് ദിനമായി ആചരിക്കാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും ആയിരക്കണക്കിന് കര്‍ഷകര്‍ പങ്കെടുക്കുന്ന കര്‍ഷക കൂട്ടായ്മകള്‍ സംഘടിപ്പിച്ചത്.
കൊല്ലം ചിന്നക്കടയിൽ സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബുവും തിരുവനന്തപുരത്ത് ആര്‍എംഎസ് ഓഫിസിന് മുന്നില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനും കിസാന്‍സഭ ദേശീയ സെക്രട്ടറി സത്യന്‍ മൊകേരി കോഴിക്കോടും സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെ വേണുഗോപാലന്‍നായര്‍ ആറ്റിങ്ങലിലും സെക്രട്ടറി വി ചാമുണ്ണി തൃശൂരിലും ട്രഷറര്‍ പി തുളസീദാസ് മേനോന്‍ പൊന്നാനിയിലും കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.
ഗ്യാരണ്ടീഡ് സംഭരണത്തിന് സംവിധാനമുള്ള എല്ലാ വിളകള്‍ക്കും ഉല്പാദനച്ചെലവും അതിന്റെ അമ്പതു ശതമാനവും കൂടിച്ചേര്‍ന്ന മിനിമം താങ്ങുവില നിയമം പ്രാബല്യത്തില്‍ വരുത്തുക, മിനിമം താങ്ങുവില നിയമമാക്കുന്നതിന് വ്യക്തമായ ടേംസ് ഓഫ് റഫറന്‍സ് സഹിതം സംയുക്ത കിസാന്‍ മോര്‍ച്ചയുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി, കര്‍ഷകര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യത്തോടെ മിനിമം താങ്ങുവില സംബന്ധിച്ച കമ്മിറ്റി പുന:സംഘടിപ്പിക്കുക, സര്‍ക്കാരിന്റെ നയങ്ങളും അവഗണനയും അവരെ തള്ളിവിട്ട മൈക്രോ ഫിനാന്‍സ്, സ്വകാര്യ വായ്‌പകള്‍ ഉള്‍പ്പെടെയുള്ള കടക്കെണിയില്‍ നിന്ന് എല്ലാ കര്‍ഷക കുടുംബങ്ങളെയും മോചിപ്പിക്കാന്‍ സമഗ്രമായ വായ്പ എഴുതിത്തള്ളല്‍ പദ്ധതി പ്രഖ്യാപിക്കുക, വൈദ്യുതി ഭേദഗതി ബില്‍ 2022 പിന്‍വലിക്കുക, വൈദ്യുതി വിച്ഛേദിക്കുില്ലെന്ന് ഉറപ്പാക്കുക, എല്ലാ ഗ്രാമീണ കുടുംബങ്ങള്‍ക്കും 300 യൂണിറ്റ് സൗജന്യ വൈദ്യുതി നല്‍കുക, വാട്ടര്‍ പമ്പുകള്‍ക്ക് സൗജന്യ വൈദ്യുതി നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷക കൂട്ടായ്മ സംഘടിപ്പിച്ചത്.
English Summary: Farmers’ Union Against Corporate Appeasement Policies
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.