18 January 2026, Sunday

Related news

January 10, 2026
September 21, 2025
September 16, 2025
August 24, 2025
July 28, 2025
June 22, 2025
June 19, 2025
June 7, 2025
May 4, 2025
May 2, 2025

യുവകര്‍ഷകന്റെ മരണം; കർഷകർ ഇന്ന് കരിദിനം ആചരിക്കും: രാകേഷ് ടികായത്

Janayugom Webdesk
ചണ്ഡീഗഡ്
February 23, 2024 10:16 am

പഞ്ചാബിലെ സംഗ്രൂർ ജില്ലയിലെ ഖനൗരി അതിര്‍ത്തിയില്‍ കർഷകൻ മരിച്ചതിനെ തുടർന്ന് ഇന്ന് കരിദിനം ആചരിക്കുന്നു. സംയുക്ത കിസാൻ മോർച്ചയുടെ (എസ്‌കെഎം) ന്റെ നേതൃത്വത്തിൽ കരിദിനം ആചരിക്കുമെന്ന് ഭാരതീയ കിസാൻ യൂണിയൻ (ബികെയു) നേതാവ് രാകേഷ് ടികായത് അറിയിച്ചു.

ദേശീയ തലസ്ഥാനത്തേക്കുള്ള ഹൈവേകളിൽ ട്രാക്ടർ മാർച്ചും നടത്തുമെന്ന് ബികെയു നേതാവ് പറഞ്ഞു. ഫെബ്രുവരി 26 ന് ട്രാക്ടർ മാർച്ച് നടത്തുമെന്നും ടികായത് അറിയിച്ചു. ഇന്ത്യയിലുടനീളം ചര്‍ച്ച തുടരും. മാർച്ച് 14ന് ഡൽഹിയിലെ രാം ലീല ഗ്രൗണ്ടിലും പരിപാടി നടത്തും, അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഹരിയാനയിലെ ശംഭു അതിർത്തിയിലെ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി കർഷകർ നടത്തുന്ന ‘ദില്ലി ചലോ’ പ്രതിഷേധ മാർച്ച് രണ്ട് ദിവസത്തേക്ക് നിർത്തിവച്ചിരിക്കുകയാണെന്നും അതിനനുസരിച്ച് തുടർ തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും പഞ്ചാബ് കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി ജനറൽ സെക്രട്ടറി പറഞ്ഞു.

‍അതേസമയം, കർഷകരുമായി പലവട്ടം ചർച്ചകൾ നടത്തിയെങ്കിലും സമവായത്തിലെത്താൻ ഇരുപക്ഷത്തുനിന്നും കൂടുതൽ ശ്രമങ്ങൾ നടത്തേണ്ടതുണ്ടെന്ന് കേന്ദ്ര കൃഷിമന്ത്രി അർജുൻ മുണ്ട വ്യാഴാഴ്ച പറഞ്ഞു.

പ്രതിഷേധം ആരംഭിച്ചതുമുതൽ കർഷകർ അംബാലയ്ക്ക് സമീപമുള്ള ശംഭു അതിർത്തിയിൽ ക്യാമ്പ് ചെയ്യുകയായിരുന്നു. ഫെബ്രുവരി 13ന് ആരംഭിച്ച മാർച്ചിൽ നിരവധി കർഷകർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റിരുന്നു.

Eng­lish Sum­ma­ry: Farm­ers will observe Kari Day today: Rakesh Tikait

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.