23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 23, 2024
December 22, 2024
December 22, 2024
December 22, 2024
December 21, 2024
December 21, 2024
December 20, 2024
December 20, 2024
December 20, 2024

പടക്കങ്ങള്‍ ബൈക്കിലിരുന്ന് പൊട്ടിത്തെറിച്ചു: അച്ഛനും മകനും ദാരുണാന്ത്യം

Janayugom Webdesk
ചെന്നൈ
November 5, 2021 10:12 am

ദീപാവലി ആഘോഷങ്ങൾക്കായി വാങ്ങിയ പടക്കവുമായി സ്കൂട്ടറിൽ പോകുന്നതിനിടെ പടക്കം പൊട്ടിത്തെറിച്ച് അച്ഛനും മകനും മരിച്ചു. പുതുച്ചേരിയിലെ കാട്ടുകുപ്പത്താണ് വ്യാഴാഴ്ച വൈകിട്ടോടെ ദാരുണ സംഭവം ഉണ്ടായത്. കലൈയരശനും ഏഴ് വയസായ മകൻ പ്രദീഷുമാണ് മരിച്ചത്. പടക്കം പൊട്ടിയുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.

ഭാര്യ വീട്ടിലായിരുന്ന മകനെയും കൂട്ടി പടക്കവും വാങ്ങി സ്വന്തം വീട്ടിൽ ദീപാവലി ആഘോഷിക്കാൻ വരുന്നതിനിടെയാണ് അപകടമുണ്ടായത്. വരുന്ന വഴി രണ്ട് വലിയ സഞ്ചി നിറയെ പടക്കം വാങ്ങിയിരുന്നു. മകനെ സ്കൂട്ടറിന്റെ മുന്നിൽ നിർത്തിയാണ് വാഹനം ഓടിച്ചത്. പടക്കം നിറച്ചുവച്ച സഞ്ചി സൈഡിൽ തൂക്കിയിട്ടു. അപ്രതീക്ഷിതമായി പടക്കം പൊട്ടിത്തെറിക്കുകയായിരുന്നു.

പ്രദീഷും കലൈയരശനും സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു. പടക്കത്തിന് ചൂടുപുടിച്ചതിനാലാകാം പൊട്ടിത്തെറിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

eng­lish sum­ma­ry: father and son b‑urn to d‑eath while firecrack

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.