22 November 2024, Friday
KSFE Galaxy Chits Banner 2

Related news

June 18, 2023
June 18, 2023
January 27, 2023
January 3, 2023
December 30, 2022
November 4, 2022
September 7, 2022
May 3, 2022
February 7, 2022
January 8, 2022

പിതാവ് മരിച്ചു; കോട്ടയം മെഡിക്കല്‍ കോളജ് വനിതാ ഡോക്ടറെ അസഭ്യം പറഞ്ഞ യുവാവ് അറസ്റ്റില്‍

Janayugom Webdesk
കോട്ടയം
September 7, 2022 3:10 pm

ചികിത്സ പിഴവ് ആരോപിച്ച് വനിതാ ഡോക്ടറെ അസഭ്യം പറയുകയും വാര്‍ഡിലെ പ്ലാസ്റ്റിക് സ്റ്റൂള്‍ തല്ലിപൊട്ടിക്കുകയും ചെയ്‌തെന്ന പരാതിയില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. രോഗിയുടെ മകനായ ഇടുക്കി പൈനാവ് കുഴങ്കരയില്‍ അജേഷിനെയാണ് (29) ഗാന്ധിനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രി ഒമ്പതിന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ രണ്ടാം വാര്‍ഡിലാണ് സംഭവം. അജേഷിന്റെ പിതാവ് തങ്കച്ചന്‍ (67) മെഡിസിന്‍ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

തങ്കച്ചന്റെ മൂക്കില്‍ ഘടിപ്പിച്ചിരുന്ന ഓക്‌സിജന്‍ ട്യൂബ് തല്‍സ്ഥാനത്തുനിന്ന് മാറിയ വിവരം മക്കള്‍ ഡ്യൂട്ടി നഴ്‌സിനെ അറിയിച്ചിരുന്നുവെന്നും ഇത് ഡോക്ടറെ ധരിപ്പിക്കാമെന്നും നഴ്‌സ് പറഞ്ഞതായാണ് തങ്കച്ചന്റെ മക്കള്‍ പറയുന്നത്. കുറച്ചു സമയത്തിനു ശേഷം ജൂനിയര്‍ വനിത ഡോക്ടര്‍ എത്തിയപ്പോള്‍ രോഗി മരിച്ചിരുന്നു.

ഡോക്ടറുടെ വീഴ്ചയാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച് അജേഷ് അസഭ്യം പറയുകയുകയും സമീപത്തെ പ്ലാസ്റ്റിക് സ്റ്റൂള്‍ എടുത്ത് ഡോക്ടറെ തല്ലാന്‍ ശ്രമിക്കുകയും പൊട്ടിച്ചെന്നുമാണ് പരാതി. എയ്ഡ് പോസ്റ്റിലെ പൊലീസെത്തിയാണ് അജേഷിനെ കസ്റ്റഡിയിലെടുത്തത്. പിന്നീട് ഡോക്ടറുടെ പരാതിയെ തുടര്‍ന്ന് അജേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. തങ്കച്ചന്റെ മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Eng­lish sum­ma­ry; Father died; Kot­tayam Med­ical Col­lege woman doc­tor arrested

You may also like this video;

TOP NEWS

November 22, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.