25 March 2025, Tuesday
KSFE Galaxy Chits Banner 2

കേരള ഫീഡ്സിന്റെ ‘ഫീഡ് ഓണ്‍ വീല്‍സ്‘മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു

Janayugom Webdesk
തിരുവനന്തപുരം:
November 3, 2021 8:01 pm

കെഎസ്ആർടിസി ബസിൽ കന്നുകാലികൾക്കും കോഴികൾക്കും തീറ്റയെത്തിക്കുന്ന ‘ഫീഡ് ഓൺ വീൽസ്’ പദ്ധതിയുമായി പൊതുമേഖലയിലെ കാലിത്തീറ്റ നിർമാതാക്കളായ കേരള ഫീഡ്സ്. തിരുവനന്തപുരം വികാസ് ഭവൻ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നടന്ന ചടങ്ങില്‍ പദ്ധതി മ‍ൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.ആദ്യഘട്ടത്തിൽ രണ്ടു ബസുകൾ ഇതിനായി നിരത്തിലിറക്കും. നേരത്തേ ബുക്ക് ചെയ്തോ വഴിയിൽ ബസ് നിർത്തിച്ചോ തീറ്റ വാങ്ങാം. വീട്ടുപടിക്കൽ എത്തിച്ചു നൽകുമെന്നു മാത്രമല്ല, 40 രൂപ മുതൽ 300 രൂപ വരെ വിലക്കുറവുമുണ്ടാകും.

ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ നടത്തിയ ട്രയൽ റൺ വിജയമായതോടെയാണു പദ്ധതിക്ക് ഇന്നു തുടക്കമിടുന്നത്. ഒരു ചാക്ക് മാത്രം ആവശ്യമുള്ളവർക്കും തീറ്റയെത്തിക്കും. ആദ്യഘട്ടത്തിൽ കരുനാഗപ്പള്ളി, കോഴിക്കോട് പ്ലാന്റുകൾ കേന്ദ്രീകരിച്ചാണു കെഎസ്ആർടിസിയുടെ ലോജിസ്റ്റിക് സർവീസ്. ഗ്രാമീണ മേഖലകളിലൂടെയാണു ബസിന്റെ യാത്ര. 9447490116 എന്ന നമ്പറിൽ എസ്എംഎസ് ആയോ, വാട്സാപ് വഴിയോ വിലാസവും ഫോൺ നമ്പറും ആവശ്യമായ അളവും നൽകി ബുക്ക് ചെയ്യാം.

ലൊക്കേഷനും പങ്കുവയ്ക്കാം. ആവശ്യക്കാരുടെ എണ്ണം നോക്കി റൂട്ട് ക്രമീകരിക്കും. കാലിത്തീറ്റ 50 കിലോയുടെ ചാക്കും കോഴിത്തീറ്റ 20 കിലോയുടെ ചാക്കുമാണുളളതെന്ന് കേരള ഫീഡ്സ് എംഡി ഡോ.ബി.ശ്രീകുമാർ പറഞ്ഞു.

ENGLISH SUMMARY: feed on wheels inau­gu­rat­ed by j chinchu rani

YOU MAY ALSO LIKE THIS VIDEO

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.