9 January 2025, Thursday
KSFE Galaxy Chits Banner 2

Related news

January 8, 2025
January 7, 2025
January 6, 2025
January 5, 2025
January 1, 2025
December 28, 2024
December 6, 2024
December 2, 2024
November 27, 2024
October 28, 2024

യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒളിവില്‍പോയ പ്രതിശ്രുത വരന്‍ അറസ്റ്റില്‍

സ്ത്രീധനം ആവശ്യപ്പെട്ട് പ്രണയിച്ച യുവതിയെ അനീഷ് ശല്ല്യപ്പെടുത്തി
Janayugom Webdesk
July 2, 2022 10:24 am

വിവാഹ നിശ്ചയം കഴിഞ്ഞ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിശ്രുത വരന്‍ അറസ്റ്റില്‍. പുത്തൂര്‍ പാങ്ങോട് മനീഷ് ഭവനില്‍ അനീഷിനെയാണ് (25) അറസ്റ്റ് ചെയ്തത്. ഓടനാവട്ടം മുട്ടറയില്‍ പ്രാക്കുളം സ്വദേശിനിയായ യുവതി ഏപ്രില്‍ 27 ന് വീട്ടിലെ കിടപ്പു മുറിയില്‍ തൂങ്ങിമരിച്ച സംഭവത്തിലാണ് അറസ്റ്റ്. യുവതിയുമായി പ്രണയത്തിലായിരുന്ന അനീഷ് ബന്ധുക്കള്‍ക്കൊപ്പം എത്തിയാണ് വിവാഹാലോചന നടത്തിയത്.

സാമ്പത്തികമായി ബുദ്ധിമുട്ടുള്ളതിനാല്‍ ഉടന്‍ വിവാഹം നടത്താന്‍ കഴിയില്ലെന്ന് യുവതിയുടെ പിതാവ് അറിയിച്ചപ്പോള്‍ അടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ചു ലളിതമായി വിവാഹം നടത്തിയാല്‍ മതിയെന്നായി അനീഷിന്റെ ബന്ധുക്കള്‍. ആറു മാസം കഴിഞ്ഞ് വിവാഹം നടത്താന്‍ നിശ്ചയിച്ചു. എന്നാല്‍ പിന്നീട് സ്ത്രീധനം ആവശ്യപ്പെട്ട് അനീഷ് യുവതിയെ ഫോണിലൂടെ നിരന്തരം ശല്യപ്പെടുത്തിയെന്ന് പൊലീസ് പറഞ്ഞു.

യുവതി മരിച്ച ദിവസവും ഇയാള്‍ ഫോണില്‍ വിളിച്ച് ഇക്കാര്യം ആവശ്യപ്പെട്ടു. കൂടുതല്‍ സ്ത്രീധനവും പുത്തന്‍ ബൈക്കും വാങ്ങിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള വഴക്കുണ്ടായെന്നും പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ പിതാവ് കൊല്ലം റൂറല്‍ എസ്പിക്ക് പരാതി നല്‍കിയിരുന്നു.

പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പും മൊബൈല്‍ ഫോണും പരിശോധിച്ചതില്‍ നിന്ന് ആത്മഹത്യാപ്രേരണയ്ക്കാണ് പൂയപ്പള്ളി പൊലീസ് കേസെടുത്തത്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് ഒളിവില്‍പോയ അനീഷിനെ പൂയപ്പള്ളി ഇന്‍സ്‌പെക്ടര്‍ ടി രാജേഷ് കുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.

Eng­lish sum­ma­ry; fiance arrest­ed in case of wom­an’s suicide

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.