ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്റെ നടത്തിപ്പിന് താല്‍കാലിക ഭരണ സമിതി രൂപീകരിച്ച ദില്ലി ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയതു. മൂന്നംഗ ഭരണ സമിതിക്ക് ചുമതല ഏറ്റെടുക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് എസ് എ നാസര്‍, ജെകെ മഹേശ്വരി എന്നിവരടങ്ങുന്ന ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
റിട്ടയേര്‍ഡ് ജഡ്ജി അനില്‍ ആര്‍ ദവേ അധ്യക്ഷനായ മൂന്നംഗ സമിതിക്കാണ് ദില്ലി ഹൈക്കോടതി രൂപം നല്‍കിയത്. സമിതിയെ സഹായിക്കാന്‍ കായിക താരങ്ങളായ അഞ്ചു ബോബി ജോര്‍ജ്ജ്, അഭിനവ് ബിദ്ര, ബോംബെയിലാ ദേവി എന്നിവരെയും നിയോഗിച്ചിരുന്നു. ഹൈക്കോടതി നടപടി ഇന്ത്യയുടെ കായിക മേഖലയേയും കായിക സംഘടനകളുടെ സ്വാതന്ത്ര്യത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് ഐഒഎ സുപ്രീം കോടതിയെ അറിയിച്ചു.
English summary; FIFA action; The Supreme Court said that the Interim Governing Body of the Indian Olympic Association cannot take charge
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.