23 January 2026, Friday

Related news

January 10, 2026
December 6, 2025
October 24, 2025
October 20, 2025
October 13, 2025
October 12, 2025
August 23, 2025
August 22, 2025
August 21, 2025
August 17, 2025

മതരാഷ്ട്രവാദത്തിനും കോർപ്പറേറ്റ് ദാസ്യത്തിനുമെതിരെ പോരാട്ടം ശക്തമാക്കും: സുഖ്ജിന്ദർ മഹേശ്വരി

*എഐവൈഎഫ് സംസ്ഥാന ശില്പശാലയ്ക്ക് തുടക്കം
Janayugom Webdesk
കുമളി
June 29, 2024 10:29 pm

ഇടതുപക്ഷ യുവശക്തിയുടെ പോരാട്ടങ്ങൾക്ക് അടിത്തറ പാകുന്ന ക്രിയാത്മക ചർച്ചകളുമായി എഐവൈഎഫ് സംസ്ഥാന ശില്പശാലയ്ക്ക് കുമളിയിൽ തുടക്കം.
കുമളി ഹോളിഡേ ഹോമിൽ നടക്കുന്ന ദ്വിദിന ശില്പശാല ദേശീയ പ്രസിഡന്റ് സുഖ്ജിന്ദർ മഹേശ്വരി ഉദ്ഘാടനം ചെയ്തു. ചെറിയ ഭൂരിപക്ഷത്തോടെ മാത്രമാണ് അധികാരത്തിൽ വന്നതെങ്കിലും തങ്ങളുടെ അജണ്ട നടപ്പാക്കാൻ മോഡി സർക്കാർ മടിക്കില്ലെന്നാണ് കഴിഞ്ഞ ഒരു മാസത്തെ അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. മതരാഷ്ട്രവാദവും കോർപ്പറേറ്റ് ദാസ്യവേലയും അവർ ഇനിയും തുടരും. ഇതിനെതിരെ കൂടുതൽ കരുത്തോടെയുളള പോരാട്ടം വേണ്ടിവരുമെന്നും സുഖ്ജിന്ദർ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് എൻ അരുൺ അധ്യക്ഷത വഹിച്ചു. സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലീം കുമാർ, കേരള മഹിള സംഘം സംസ്ഥാന സെക്രട്ടറി ഇ എസ് ബിജിമോൾ,സംഘാടക സമിതി ചെയർമാൻ ജോസ് ഫിലിപ്പ്, വി എസ് അഭിലാഷ്, ഭവ്യ കണ്ണൻ എന്നിവർ സംസാരിച്ചു.
സംഘാടക സമിതി കൺവീനർ വി കെ ബാബുക്കുട്ടി സ്വാഗതവും എഐവൈഎഫ് ജില്ല സെക്രട്ടറി അഡ്വ. കെ ജെ ജോയ്‌സ് നന്ദിയും പറഞ്ഞു. സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ പ്രവർത്തന പരിപാടി അവതരിപ്പിച്ചു. തുടർന്ന് ഗ്രൂപ്പ് ചർച്ചയും പൊതു ചർച്ചയും നടന്നു. വൈകിട്ട്, കല സാഹിത്യം സംസ്‌കാരം’ യുവത്വം എന്ന വിഷയത്തിൽ സംഘടിപ്പിച്ച സാംസ്‌കാരിക സംവാദത്തിന് കുരീപ്പുഴ ശ്രീകുമാർ നേതൃത്വം നൽകി. തുടർന്ന് ഓപ്പൺ ഫോറവും കലാപരിപാടികളും അരങ്ങേറി. കെ ഷാജഹാൻ ലീഡറും എസ് അനുജ, കെ വി രജീഷ് എന്നിവർ ഡെപ്യൂട്ടി ലീഡർമാരും ആർ എസ് ജയൻ പ്രമേയ കമ്മിറ്റി കൺവീനറും ആദർശ് കൃഷ്ണ മിനുട്‌സ് കൺവീനറുമായുള്ള കമ്മിറ്റിയാണ് ശില്പശാല നിയന്ത്രിക്കുന്നത്. ശില്പശാല ഇന്ന് സമാപിക്കും.

Eng­lish Sum­ma­ry: Fight against reli­gious sta­tism and cor­po­rate slav­ery will inten­si­fy: Sukhjin­der Maheshwari

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.