കൊച്ചി- മലയാളി സ്റ്റാര്‍ട്ടപ്പായ ഫാര്‍മേര്‍സ് ഫ്രഷ് സോണിന് ഫിക്കി അഗ്രി സ്റ്റാര്‍ട്ടപ്പ് പുരസ്‌കാരം. ഫിക്കിയുടെ അഞ്ചാമത് അഗ്രി സ്റ്റാര്‍ട്ടപ്പ് അവാര്‍ഡുകളില്‍ ‘ദി മോസ്റ്റ് ഇന്നൊവേറ്റീവ് അഗ്രി സ്റ്റാര്‍ട്ടപ്പ്’ പുരസ്‌കാരമാണ് ഫാര്‍മേര്‍സ് ഫ്രഷ് ലഭിച്ചത്. ന്യൂ ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഫാര്‍മേഴ്‌സ് ഫ്രഷ് സോണിന്റെ സഹസ്ഥാപകനും സിഇഒയുമായ പ്രദീപ് പി എസിന് കൃഷി, കര്‍ഷക ക്ഷേമ മന്ത്രി കൈലാഷ് ചൗധരി് അവാര്‍ഡ് സമ്മാനിച്ചു. ഇതാദ്യമായാണ് കേരളം ആസ്ഥാനമായുള്ള ഒരു സ്റ്റാര്‍ട്ടപ്പിന് ഫിക്കി പുരസ്‌കാരം ലഭിക്കുന്നത്.
ഫിക്കി ടാസ്‌ക് ഫോഴ്‌സ് അഗ്രി സ്റ്റാര്‍ട്ടപ്പ് ചെയര്‍മാന്‍ ഹേമന്ദ്ര മാത്തൂര്‍, പിഡബ്‌ളൂസി പാര്‍ട്ട്‌നര്‍ അശോക് വര്‍മ്മ, യുഎസ്എസ്ഇസി ഇന്ത്യ ടീം ലീഡ് ജയ്‌സണ്‍ ജോണ്‍, ഫിക്കി അഡൈ്വസര്‍ പ്രവേഷ് ശര്‍മ്മ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അവാര്‍ഡ് ദാനം. ചടങ്ങില്‍ എപിഇഡിഎ സെക്രട്ടറി ഡോ. സുധാന്‍ഷു, കൃഷി, കര്‍ഷക ക്ഷേമ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ശുഭ താക്കൂര്‍ എന്നിവരുള്‍പ്പെടെ മന്ത്രാലയത്തിലെ വിശിഷ്ടാതിഥികളും ഉണ്ടായിരുന്നു.
2018‑ല്‍ ആളുകള്‍ക്ക് മിതമായ നിരക്കില്‍ മികച്ച ഗുണനിലവാരവുമുള്ള സുരക്ഷിതമായ ഭക്ഷണം ലഭ്യമാക്കുന്നതിനായി പ്രവര്‍ത്തനങ്ങള്‍ വാണിജ്യവത്ക്കരിച്ച ഫാര്‍മേഴ്‌സ് ഫ്രഷ് സോണ്‍ ഇന്ത്യയിലെ മുന്‍നിര ഫ്രഷ് പ്രൊഡക്റ്റ് ബ്രാന്‍ഡുകളില്‍ ഒന്നാണ്.വിളവെടുപ്പ് കഴിഞ്ഞ് 16 മണിക്കൂറിനുള്ളില്‍ പ്രാദേശിക കര്‍ഷകര്‍ക്ക് ന്യായമായ വില നല്‍കുകയും ഇടനിലക്കാരെ ഒഴിവാക്കി ആവശ്യ ഉത്പന്നങ്ങള്‍ നേരിട്ട് ശേഖരിക്കുകയും ചെയ്യുന്നു.
English Summary:FIKI Award for Kerala Startup
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.