22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 16, 2024
December 12, 2024
November 27, 2024
November 24, 2024
November 21, 2024
November 7, 2024
November 1, 2024
October 29, 2024
October 15, 2024
October 11, 2024

ചലച്ചിത്ര അക്കാദമി പ്രവര്‍ത്തനം: മുഖ്യമന്ത്രിക്ക് പരാതി നല്കി

Janayugom Webdesk
July 17, 2022 11:16 pm

ചലച്ചിത്ര അക്കാദമിയുമായി ബന്ധപ്പെട്ട് അക്കാദമി അംഗം എന്‍ അരുണ്‍ മുഖ്യമന്ത്രിക്ക് കത്ത് നല്കി. മാര്‍ച്ചില്‍ രൂപീകൃതമായ അക്കാദമി ഇതുവരെ യോഗം ചേര്‍ന്നില്ലെന്നും അക്കാദമി പ്രവര്‍ത്തനങ്ങളെ കുറിച്ച് മാധ്യമങ്ങള്‍ വഴിയാണ് വിവരങ്ങള്‍ അറിയുന്നതെന്നും കത്തില്‍ പറയുന്നു. ഏക പക്ഷീയമായ തീരുമാനങ്ങളും നിലപാടുകളും അക്കാദമിയുടെ ക്രിയാത്മകവും സജീവവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാവുകയാണ്.
കേരളത്തിനു തന്നെ അപമാനമാകുന്ന രീതിയില്‍ സിനിമാ മേഖലയില്‍ നടക്കുന്ന പല കുറ്റകരമായ പ്രവണതകള്‍ക്കും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും തെറ്റായ കീഴ്‌വഴക്കങ്ങൾക്കും പരിഹാരമുണ്ടാക്കുവാന്‍ അക്കാദമിയുടെ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളിലൂടെ സാധിക്കും.
എന്നാല്‍ ഇത്തരം വിഷയങ്ങള്‍ ചര്‍ച്ചചെയ്യപ്പെടുവാനോ അംഗങ്ങളുടെ അഭിപ്രായം കേള്‍ക്കുവാനോ ഇതുവരെ ചെയര്‍മാനും അക്കാദമി നേതൃത്വവും തയ്യാറായിട്ടില്ലെന്നും ഇക്കാര്യത്തില്‍ ഉചിതമായ നടപടികളുണ്ടാകണമെന്നും അരുണ്‍ കത്തില്‍ ആവശ്യപ്പെട്ടു.

Eng­lish Sum­ma­ry: Film Acad­e­my Action: Com­plaint to Chief Minister

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.