9 May 2024, Thursday

Related news

May 7, 2024
May 4, 2024
May 3, 2024
April 28, 2024
April 25, 2024
April 22, 2024
April 21, 2024
April 21, 2024
April 21, 2024
April 19, 2024

സിനിമ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് എംഡിഎംഎയുമായി പിടിയില്‍

Janayugom Webdesk
കൊല്ലം
March 10, 2022 11:03 am

സിനിമ ജൂനിയർ ആർട്ടിസ്റ്റിനെ എംഡിഎംഎയുമായി പിടികൂടി. 1.2 ഗ്രാം എംഡിഎംഎയും 20 ഗ്രാം കഞ്ചാവും ബൈക്കിൽ കൊണ്ടുപോകുന്നതിന് ഇടയിലാണ് ഇയാൾ പിടിയിലായത്. കൊല്ലം അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് സ്പെഷൽ സ്ക്വാഡ് ഷാഡോ സംഘം നടത്തിയ അന്വേഷണത്തിലാണ് സിനിമ സീരിയൽ ജൂനിയർ ആര്‍ട്ടിസ്റ്റായ നഷീബിനെ അറസ്റ്റ് ചെയ്തത്. 

ഇയാള്‍ എറണാകുളത്തെ ലഹരി മാഫിയകളിൽ നിന്നാണ് എംഡിഎംഎ വാങ്ങിയത്. കൊല്ലത്തുള്ള വിദ്യാർഥികൾക്കും യുവാക്കൾക്കും 0.5 ഗ്രാമിന് 2000 രൂപയ്ക്ക് വിൽപ്പന നടത്തി വന്നിരുന്നത് എന്നും പ്രതി എക്സൈസിന് നൽകിയ മൊഴിയിൽ പറയുന്നു.ഓപ്പറേഷന്‍ സ്റ്റഫ് എന്ന് പേരിട്ടിരിക്കുന്ന അന്വേഷണത്തിനിടയിലാണ് ഇയാളെ പൊലീസ് പിടികൂടുന്നത്. സിനിമകളിലും ഷോർട്ട് ഫിലിമുകളിലും മറ്റുമായി ഇയാൾ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമ രംഗത്ത് നിന്നുള്ള പരിചയത്തിലാണ് എംഡിഎംഎ ഉപയോഗിക്കാൻ തുടങ്ങിയത്.

Eng­lish Summary:Film junior artist arrest­ed with MDMA
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.