9 January 2025, Thursday
KSFE Galaxy Chits Banner 2

Related news

January 7, 2025
December 26, 2024
December 23, 2024
November 18, 2024
November 18, 2024
November 18, 2024
October 16, 2024
October 6, 2024
October 4, 2024
September 27, 2024

ഒടുവില്‍ ദേശീയപതാകയെ ആര്‍എസ്എസ് അംഗീകരിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
August 14, 2022 8:59 pm

വലിയ വിമർശനങ്ങൾക്കൊടുവില്‍ ആർഎസ്എസ് ദേശീയ പതാകയെ താല്ക്കാലികമായി അംഗീകരിച്ചു. പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ‘ഹർ ഘർ തിരംഗ’യില്‍ സമൂഹമാധ്യമ അക്കൗണ്ടുകളുടെ പ്രൊഫൈൽ ചിത്രങ്ങൾ ദേശീയ പതാകയാക്കി മാറ്റി. ബിജെപി നേതാക്കള്‍ നേരത്തെ തന്നെ പ്രൊഫൈൽ ചിത്രങ്ങൾ മാറ്റിയങ്കിലും ആര്‍എസ്എസ് നേതാക്കള്‍ മാറ്റിയിരുന്നില്ല. ഇതിനെതിരെ പ്രതിപക്ഷ പാർട്ടികളുള്‍പ്പെടെ രംഗത്ത് വന്നതിനെ തുടര്‍ന്നാണ് പുതിയ മാറ്റം. 52 വർഷമായി നാഗ്പുരിലെ‌ ആർഎസ്എസ് ആസ്ഥാനത്ത് ത്രിവർണ പതാക ഉയര്‍ത്താറില്ല. 1947 ഓഗസ്റ്റ് 15നും 1950 ജനുവരി 26നുമാണ് ആർഎസ്എസ് ആസ്ഥാനത്ത് ദേശീയ പതാക ഉയർത്തിയത്. അതിനുശേഷം 2002 ജനുവരി 26 നാണ് പതാക ഉയർത്തിയത്. ആർഎസ്എസ് ആസ്ഥാനത്തും ശാഖകളിലും കാവി പതാകമാത്രമാണുണ്ടാവുക.

എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ത്രിവര്‍ണ പതാക ഉയര്‍ത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ആഹ്വാനം ചെയ്തതിനെ ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത് കഴിഞ്ഞദിവസം പരേ­­ാക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. ‘ഒരു നേതാവിന് മാത്രമോ ഒരു പാര്‍ട്ടിക്ക് തനിച്ചോ രാജ്യത്തെ മാറ്റാനോ നിയന്ത്രിക്കാനോ കഴിയില്ല’ എന്നായിരുന്നു വിമര്‍ശനം. ഓഗസ്റ്റ് രണ്ടിനും 15നും ഇടയിൽ സമൂഹമാധ്യമ അക്കൗണ്ടുകളുടെ പ്രൊഫൈൽ ചിത്രമായി ത്രിവർണ പതാക ഉപയോഗിക്കാനാണ് മോഡി ആഹ്വാനം ചെയ്തത്. എന്നാല്‍ ഇന്നലെയാണ് ആർഎസ്എസ് കാവി പതാകയുടെ ചിത്രം മാറ്റി പ്രൊഫൈലുകളിൽ ദേശീയ പതാക ചേര്‍ത്തത്. എല്ലാ ഓഫീസുകളിലും ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യദിനം ആഘോഷിക്കുമെന്ന് ആർഎസ്എസ് പബ്ലിസിറ്റി വിഭാഗം കോ ഇൻചാർജ് നരേന്ദർ ഠാക്കൂർ പറഞ്ഞു.

Eng­lish Sum­ma­ry: Final­ly RSS accept­ed the nation­al flag
You may also like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.