രാജ്യത്ത് കോവിഡ് ബാധിച്ച് ജീവൻ നഷ്ടപ്പെട്ട 35 മാധ്യമപ്രവർത്തകരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകുന്നതിന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം സെക്രട്ടറി അപൂർവ ചന്ദ്ര അധ്യക്ഷനായ ജേണലിസ്റ്റ് വെൽഫെയർ സ്കീം കമ്മിറ്റി (ജെഎസ്ഡബ്ല്യൂ) യുടെ നിർദ്ദേശം കേന്ദ്ര സർക്കാർ അംഗീകരിച്ചു. കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വരെ സഹായം നൽകുമെന്ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
വൈകല്യം ബാധിച്ച രണ്ട് മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് ചികിത്സാ സഹായവും ശുപാര്‍ശ ചെയ്തിട്ടുണ്ട്. യോഗത്തിൽ മൊത്തം 1.81 കോടി രൂപയുടെ ധനസഹായം കമ്മിറ്റി അംഗീകരിച്ചു. ഇതുവരെ, കോവിഡ് മൂലം ജീവൻ നഷ്ടപ്പെട്ട മാധ്യമപ്രവർത്തകരുടെ 123 കുടുംബങ്ങൾക്ക് പദ്ധതി പ്രകാരം സഹായം നൽകിയിട്ടുണ്ട്. നിലവിലെ അംഗീകാരങ്ങളോടെ യോഗത്തിൽ 139 കുടുംബങ്ങൾക്ക് സഹായം നൽകിയതായി കേന്ദ്രത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.
English Summary: Financial assistance to families of deceased journalists approved
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.