26 December 2024, Thursday
KSFE Galaxy Chits Banner 2

ലെനക്ക് കൈതാങ്ങായി കോര്‍പ്പറേഷനും ക്യുഎസിയും

Janayugom Webdesk
കൊല്ലം
April 8, 2022 8:58 pm

ഫ്രാൻസിൽ നടക്കുന്ന ഇൻറർനാഷണൽ സ്കൂൾ ഗെയിംസ് ജിംനാസ്റ്റിക്സ് ചാമ്പ്യൻഷിപ്പിൽ ആദ്യമായി കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന ലെന നോർബർട്ടിന് കോർപ്പറേഷൻ ഫണ്ടിൽ നിന്നും അമ്പതിനായിരം രൂപ അനുവദിച്ചു. കോർപ്പറേഷൻ ആഫീസിൽ നടന്ന ചടങ്ങില്‍ മേയർ പ്രസന്നാ ഏണസ്റ്റ് തുക കൈമാറി. ഡെപ്യൂട്ടി മേയർ കൊല്ലം മധു, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ ഗീതാകുമാരി, ഹണി, ഉദയകുമാർ, അഡീഷണൽ സെക്രട്ടറി എസ് എസ് സജി എന്നിവർ പങ്കെടുത്തു. എസ് എൻ ട്രസ്റ്റ് ഹയർ സെക്കണ്ടറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിനിയാണ് ലെന.
ക്വയിലോൺ അത് ലറ്റിക് ക്ലബ്ബ് അമ്പതിനായിരം രൂപ സഹായധനമായി നൽകി. തുക പ്രസിഡന്റ് അനിൽകുമാർ അമ്പലക്കര ലെനയ്ക്ക് കൈമാറി. സെക്രട്ടറി ജി രാജ് മോഹൻ, എ കെ അൽതാഫ്, കെ മനോജ്, ജി ആൻഡ്രൂസ്, കെ രാധകൃഷ്ണൻ, പി വി ശശിധരൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.