16 June 2024, Sunday

Related news

June 13, 2024
June 13, 2024
June 13, 2024
June 13, 2024
June 13, 2024
June 12, 2024
June 8, 2024
June 5, 2024
May 31, 2024
May 26, 2024

പൂവന്തുരുത്ത് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ തീപിടുത്തം; 75 ലക്ഷം രൂപയുടെ നഷ്ടം

Janayugom Webdesk
കോട്ടയം
October 18, 2021 8:04 pm

കോട്ടയത്തെ പൂവന്തുരുത്ത് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ 3 കോടിയോളം രൂപയുടെ പൊടിച്ച റബർ സൂക്ഷിച്ചിരുന്ന ഫാക്ടറിക്ക് തീപിടിച്ചു.75 ലക്ഷം രൂപയുടെ നഷ്‍ടമാണ് ഉണ്ടായത്.
തിങ്കളാഴ്ച പുലർച്ചെ ആറു മണിയോടെയായിരുന്നു സംഭവം.രണ്ട് കോടിയിലധികം രൂപയുടെ നിർമാണ സാമഗ്രികൾ കത്തിനശിക്കാതെ സംരക്ഷിച്ച് ഫയർഫോഴ്സ്.

വേസ്റ്റ് റബർ പൊടിച്ച് പുനരുപയോഗ റബർ നിർമ്മിത വസ്തുവാക്കി മാറ്റുന്ന സ്വകാര്യ ഫാക്ടറിക്കാണ് തീപിടിച്ചത് .ഞായറാഴ്ച്ച അവധിയായതിനാൽ പൊടിച്ച് സൂക്ഷിച്ചിരുന്ന റബർ അടഞ്ഞുകിടന്ന ഫാക്ടറി ഗോഡൗണിനുള്ളിൽ ചൂടുപിടിച്ച് അഗ്നിബാധയുണ്ടായത്.

സംഭവമറിഞ്ഞ ഉടനെ കോട്ടയത്തു നിന്നും, പാമ്പാടിയിൽ നിന്നും മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് സംഘമെത്തി .ഏറെ നേരം പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഇതിലൂടെ രണ്ടു കോടി രൂപയുടെ സാധനസാമഗ്രികൾ തീ പടരാതെ സൂക്ഷിക്കാനും ഇവർക്ക് കഴിഞ്ഞു.
eng­lish summary;Fire at Poovan­thu­ruthu Indus­tri­al Estate; Loss of Rs 75 lakh
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.