22 September 2024, Sunday
KSFE Galaxy Chits Banner 2

Related news

September 12, 2024
September 12, 2024
September 7, 2024
September 5, 2024
September 4, 2024
September 4, 2024
September 3, 2024
September 3, 2024
August 26, 2024
August 23, 2024

കുറ്റ്യാടിയില്‍ വന്‍ തീ പിടുത്തം: നിരവധി കടകള്‍ കത്തിനശിച്ചു

Janayugom Webdesk
കുറ്റ്യാടി
February 6, 2022 9:03 am

കുറ്റ്യാടി ടൗണില്‍ വന്‍ തീ പിടുത്തം. അഞ്ചോളം കടകള്‍ കത്തി നശിച്ചു. വ്യാപാരികള്‍ക്ക് കനത്ത നഷ്ടം. സംസ്ഥാന പാതയില്‍ വടകര റോഡിലെ വി കെ കബീറിന്റെ ലൈവ് ഫുട്‌വെയര്‍, സിദ്ദിഖിന്റെ സോപ്പ് കട, സ്‌നേഹ കൂള്‍ ബാര്‍, മുകള്‍ നിലയിലെ ഐ ഫാഷന്‍ കട എന്നിവയാണ് കത്തി നശിച്ചത്. ലൈഫ് ഫുട്‌വെയര്‍ കടയും സോപ്പ് കടയും പൂര്‍ണ്ണമായി കത്തി നശിച്ചു. മറ്റുള്ളവ ഭാഗീകമായാണ് കത്തിയത്. ഇന്നലെ സന്ധ്യയോടെയാണ് തീ പിടുത്തമുണ്ടായത്. പേരാമ്പ്ര,നാദാപുരം,വടകര എന്നിവിടങ്ങളില്‍ നിന്ന് ഫയര്‍ഫോഴ്‌സ് യൂണിറ്റുകളെത്തി തീ അണച്ചു. നാട്ടുകാരും , ദുരന്ത നിവാരണ സേനാ പ്രവര്‍ത്തകരും തീ അണക്കാന്‍ തീവ്ര ശ്രമം നടത്തി. ഡി വൈ എസ് പി ജേക്കബ്ബിന്റെ നേതൃത്വത്തില്‍ കനത്ത പോലീസും രംഗത്തെത്തി. വിവിധ മേഖലകളിലെ വിദഗ്ദ സംഘം ഇന്ന് പരിശോധനക്കെത്തും. തീ പിടുത്തത്തെ തുര്‍ടന്ന് ടൗണില്‍ മണിക്കൂറുകളോളം ഗതാഗതം താറുമാറായി.

 

Eng­lish Sum­ma­ry: fire attack in Kuttyadi

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.