23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 21, 2024
November 20, 2024
November 17, 2024
November 11, 2024
November 9, 2024
November 3, 2024
November 3, 2024
October 23, 2024
October 20, 2024
October 20, 2024

റൊഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പിൽ തീപിടിത്തം: നൂറോളം പേർ വഴിയാധാരമായി

Janayugom Webdesk
ഛണ്ഡീഗ‍ഢ്
December 19, 2021 10:29 pm

ഹരിയാനയിലെ നൂഹ് ജില്ലയിലെ റൊഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ നൂറോളം പേർക്ക് തലചായ്ക്കാൻ ഇടമില്ലാതായതായി റിപ്പോർട്ട്. അപകടത്തില്‍ 32 ഓളം കുടിലുകള്‍ കത്തിനശിച്ചതായി ദ വയര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ളവര്‍ വഴിയാധാരമായി.
റൊഹിങ്ക്യൻ ഹ്യൂമൻ റൈറ്റ്സ് ഇനീഷ്യേറ്റീവിന്റെ കണക്കുകൾ പ്രകാരം, 2016 മുതൽ 11 ലധികം റൊഹിങ്ക്യൻ ക്യാമ്പുകൾ അഗ്നിക്കിരയായിട്ടുണ്ട്. നേരത്തെ ഡൽഹിയിലുണ്ടായ അഗ്നിബാധയിൽ 56 ഓളം കുടിലുകൾ കത്തിനശിച്ചിരുന്നു. മൂന്ന് വർഷത്തിനിടെ ക്യാമ്പിലുണ്ടായ രണ്ടാമത്തെ തീപിടിത്തമാണിത്. ജമ്മുവിലുണ്ടായ തീപിടിത്തത്തിൽ 12 കുടുംബങ്ങൾക്കും അഭയകേന്ദ്രം നഷ്ടപ്പെട്ടിരുന്നു.ഇന്ത്യയിൽ ഏകദേശം 40,000 റൊഹിങ്ക്യകൾ ഉണ്ടെന്നാണ് കണക്കുകള്‍. അവർ വളരെ മോശം സാഹചര്യത്തിലാണ് ജീവിതം തള്ളിനീക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ വിവേചനം നേരിടുന്നവരാണ് റൊഹിങ്ക്യൻ മുസ്‌ലിങ്ങൾ.

2017 ഓഗസ്റ്റിൽ റൊഹിങ്ക്യകൾക്കെതിരെ മ്യാൻമർ സൈന്യം നടത്തിയ വംശഹത്യാ അതിക്രമത്തെതുടർന്ന് ലക്ഷക്കണക്കിന് ആളുകളാണ് രാജ്യം വിട്ട് പലായനം ചെയ്തത്.2012 ലും പിന്നീട് 2017 ലും നടന്ന അക്രമങ്ങൾക്ക് ശേഷം ഇന്ത്യയിലേക്കെത്തിയ റൊഹിങ്ക്യകളുടെ എണ്ണം വീണ്ടും വർധിച്ചു. ഈ വർഷം മാർച്ച് ആറിന്, ജമ്മു കശ്മീരിലെ അധികാരികൾ ഏകദേശം 170 റൊഹിങ്ക്യകളെ തടങ്കലിൽ വയ്ക്കുകയും നാടുകടത്താൻ പദ്ധതിയിടുകയും ചെയ്തിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ENGLISH SUMMARY; Fire broke­out in Rohingya refugee camp
YOU MAY ALSO LIKE THIS VIDEO;

TOP NEWS

November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.