ഡൽഹി രോഹിണിയിലെ ആശുപത്രി ഐസിയുവിലുണ്ടായ തീപിടിത്തത്തിൽ ഒരു രോഗി മരിച്ചു. വെന്റിലേറ്റർ സഹായത്തോടുകൂടി ജീവൻ നിലനിർത്തിയിരുന്ന 64കാരിയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം. ഡോക്ടര്‍മാരടക്കം നിരവധിപേര്‍ക്ക് പരിക്കേറ്റതായും അധികൃതര്‍ അറിയിച്ചു.
തീപിടിത്തത്തിൽ ഓക്സിജൻ സംവിധാനം നശിച്ചതോടെയാണ് രോഗി മരിച്ചതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മറ്റ് രോഗികളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിയതായും അധികൃതര്‍ വ്യക്തമാക്കി.
രേഹിണിയിലെ ബ്രഹ്മ ശക്തി ആശുപത്രിയുടെ മൂന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിച്ചതെന്ന് അധികൃതർ പറഞ്ഞു. പുലർച്ചെ അഞ്ചുമണിയോടു കൂടിയാണ് സംഭവം.
വിവരം ലഭിച്ച ഉടൻ പ്രാദേശിക പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങി. ഒമ്പത് അഗ്നിശമന യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീയണച്ചത്. തീ പൂർണമായും നിയന്ത്രണ വിധേയമായി.
തീയണക്കാനുള്ള സംവിധാനങ്ങളൊന്നും ഐസിയുവിൽ ഉണ്ടായിരുന്നില്ല. ഫയർ എക്സിറ്റ് വാതിലുകൾ പൂട്ടിയിട്ട നിലയിലായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
English summary;Fire in hospital ICU at Delhi; One patient died
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.