24 April 2025, Thursday
KSFE Galaxy Chits Banner 2

ഹരിയാനയിലെ വ്യവസായ മേഖലയിൽ തീപിടിത്തം

Janayugom Webdesk
സോനിപത്
February 24, 2022 10:54 am

ഹരിയാനയിലെ ഐനോക്‌സ് വേൾഡ് ഇൻഡസ്ട്രീസിലെ ഫാക്ടറിയിൽ വൻ തീപിടിത്തം. സോനിപത്തിലെ കുണ്ഡ്‌ലി വ്യവസായ മേഖലയിലെ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തതിന്റെ കാരണം കണ്ടെത്താനായിട്ടില്ല. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഹരിയാന അഗ്നിശമന സേനയുടെ വാഹനങ്ങൾ സ്ഥലത്തെത്തിയെങ്കിലും ഫലമുണ്ടായില്ല.

തുടർന്ന് ഫാക്ടറി ഉടമ ഡൽഹി ഫയർ ഡിപ്പാർട്ട്‌മെന്റിനോട് സഹായം ആവശ്യപ്പെട്ടതിനെ തുടർന്ന് ആറ് വാഹനങ്ങൾ കൂടി അയക്കുകയായിരുന്നു. ഇതിന് ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

തീപിടിത്തത്തിൽ ലക്ഷങ്ങൾ വിലമതിക്കുന്ന വസ്തുക്കൾ കത്തിനശിക്കുകയും കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ബുധനാഴ്ച രാത്രിയാണ് തീപിടിത്തമുണ്ടായത്.

eng­lish summary;Fires in indus­tri­al area of Haryana

you may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.