8 November 2024, Friday
KSFE Galaxy Chits Banner 2

Related news

August 30, 2024
August 16, 2024
July 15, 2024
July 9, 2024
May 27, 2024
May 20, 2024
May 10, 2024
April 29, 2024
April 22, 2024
April 2, 2024

ഹൈക്കോടതി വിധി മറികടന്ന് വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം

Janayugom Webdesk
തിരുവനന്തപുരം
September 2, 2022 1:35 pm

18-ാം ദിവസവും വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരത്തില്‍ ഹൈക്കോടതി വിധി മറികടന്ന് പ്രതിഷേധം. പ്രതിഷേധക്കാര്‍ പൊലീസിന്റെ ഒന്നാം നിര ബാരിക്കേഡുകള്‍ മറികടന്നു. പൊലീസും പ്രതിഷേധകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. തുറമുഖ നിര്‍മാണത്തിന് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടതിനെ തുടര്‍ന്ന് പോലീസ് ചെറിയ രീതിയില്‍ പ്രതിരോധം തീര്‍ത്തിരുന്നു. എന്നാല്‍ സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘമെത്തി ബാരിക്കേഡുകള്‍ മറിച്ചിട്ട് നിര്‍മാണ പ്രദേശത്തേക്കു കടക്കുകയായിരുന്നു.

വിഴിഞ്ഞം തുറമുഖനിര്‍മാണത്തിനെതിരെ മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരവുമായി ബന്ധപ്പെട്ട് അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ്, നിര്‍മാണ കരാര്‍ കമ്പനി ഹോവെ എന്‍ജിനീയറിങ് പ്രോജക്ട്‌സ് എന്നിവര്‍ നല്‍കിയ ഹര്‍ജിയില്‍ സമാധാനപരമായി പ്രതിഷേധിക്കാന്‍ അവകാശമുണ്ടെങ്കിലും പദ്ധതിയോ നിര്‍മാണ പ്രവര്‍ത്തനം തടസ്സപ്പെടുത്താനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പദ്ധതി പ്രദേശത്തേക്ക് അതിക്രമിച്ചു കടക്കാന്‍ അനുവാദമില്ലെന്നും കോടതി വ്യക്തമാക്കി. ഇതു മറികടന്നാണ് പ്രതിഷേധം.

Eng­lish sum­ma­ry; Fish­er­men’s protest in Vizhin­jam over the High Court verdict

You may also like this video;

TOP NEWS

November 8, 2024
November 8, 2024
November 8, 2024
November 8, 2024
November 8, 2024
November 8, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.