വ്യാജ കോവിഡ് വാക്സിന് നിര്‍മ്മിച്ച അഞ്ചുപേരെ വാരണാസി പൊലീസ് അറസ്റ്റ് ചെയ്തു. യുപി പൊലീസിന്റെ പ്രത്യേക ദൗത്യ സേനയാണ് ഇവരെ പിടികൂടിയത്. വാരണാസി സ്വദേശികളായ രാകേഷ് തവാനി, സന്ദീപ് ശര്‍മ്മ, അരുണേഷ് വിഷ്കര്മ്മ, ലക്ഷ്യ ജാവ, ബല്ലിയ സ്വദേശി ഷംസീര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രോഹിത് നഗര്‍ പ്രദേശത്ത് വാടകയ്ക്കെടുത്ത വീട്ടില്‍വെച്ചാണ് കോവിഡ് മരുന്നുകള്‍ ഇവര്‍ നിര്‍മ്മിച്ചിരുന്നത്.
കോവിഷീല്‍ഡ്, സൈക്കോവ്-ഡി- വാക്സിന്, രെംഡെസിവിര്‍ വാക്സിനുകളാണ് ഇവര്‍ നിര്‍മ്മിച്ചത്. നാല് കോടിയോളം രൂപ വിലവരുന്ന പരിശോധനാ കിറ്റുകളും ഇവിടെനിന്ന് കണ്ടെത്തിയിട്ടുണ്ട്. വാക്സിന് നിര്‍മ്മിക്കുന്നതിനാവശ്യമായ ഇഞ്ചക്ഷന്, കിറ്റുകള്‍ എന്നിവയുള്‍പ്പെട്ട അസംസകൃത വസ്തുക്കളും ഇവിടെ നിന്ന് കണ്ടെടുത്തു. നിരവധി ക്രിമിനല്‍ കേസുകള്‍ പ്രതിയായി ജാമ്യത്തില്‍ ഇറങ്ങിയതാണ് തവാനി.
English Summary: Five arrested for making fake covid vaccines
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.