19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 17, 2024
December 17, 2024
December 9, 2024
December 8, 2024
December 8, 2024
December 7, 2024
December 6, 2024
December 6, 2024
December 5, 2024

ജമ്മു കശ്മീരിൽ ജയ്ഷെ മുഹമ്മദ് കമാൻഡർ ഉൾപ്പെടെ അഞ്ച് ഭീകരർ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

Janayugom Webdesk
ശ്രീന​ഗർ
January 30, 2022 10:46 am

ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് ഭീകരരെ സൈന്യം വധിച്ചു. രണ്ടിടങ്ങളിലായി നടന്ന ആക്രമണത്തില്‍ ജയ്ഷെ മുഹമ്മദ് കമാൻഡർ സാഹിദ് വാനിയും ഒരു പാകിസ്ഥാനി ഭീകരനും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നതായി സൈന്യം അറിയിച്ചു. പുൽവാമ, ബുദ്ഗാം ജില്ലകളിലാണ് ഏറ്റുമുട്ടലുണ്ടായത്. ലഷ്‌കർ-ഇ‑തൊയ്ബ, ജയ്ഷെ മുഹമ്മദ് എന്നീ സംഘടനകളുമായി ബന്ധമുള്ള ഭീകരരാണ് കൊല്ലപ്പെട്ടതെന്ന് കശ്മീര്‍ ഐജിപി വിജയ് കുമാര്‍ അറിയിച്ചു.

പുൽവാമ ജില്ലയിലെ നൈറ മേഖലയിലാണ് നാല് ഭീകരരെ വധിച്ചത്. ഇവിടെ നിന്ന് ആയുധങ്ങളും മറ്റ് വെടിക്കോപ്പുകളും കണ്ടെടുത്തു. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണെന്ന് കശ്മീർ സോൺ പൊലീസ് ട്വീറ്റ് ചെയ്തു. ബുദ്ഗാമിലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് ഒരു ഭീകരനാണ്. എകെ 56 റൈഫിൾ ആയുധങ്ങള്‍ ഇവിടെ നിന്ന് കണ്ടെത്തിയത്.

ENGLISH SUMMARY:Five mil­i­tants, includ­ing Jaish-e-Muham­mad com­man­der, killed in clash­es with troops in Jam­mu and Kashmir
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.