21 December 2024, Saturday
KSFE Galaxy Chits Banner 2

ഛത്തീസ്ഗഡില്‍ അഞ്ച് നക്സലുകൾ കൊല്ലപ്പെട്ടു

Janayugom Webdesk
സുക്മ
January 18, 2022 8:53 pm

ഛത്തീസ്ഗഡ്-തെലങ്കാന അതിർത്തിയിലെ സുക്മ ജില്ലയിലും വനമേഖലയിലും ഉണ്ടായ ഏറ്റുമുട്ടലുകളില്‍ രണ്ട് വനിതകള്‍ ഉൾപ്പെടെ അഞ്ച് നക്സലുകളെ വധിച്ചതായി സൈന്യം. മാവോയിസ്റ്റ് സാന്നിധ്യത്തെക്കുറിച്ചുള്ള രഹസ്യവിവരത്തെത്തുടര്‍ന്നാണ് സിആര്‍പിഎഫ്, ജില്ലാ റിസര്‍വ് ഗാര്‍ഡ് സംയുക്തസംഘം പരിശോധന നടത്തിയത്. തലയ്ക്ക് അഞ്ചുലക്ഷം വിലയുള്ള വനിതാ നേതാവായ മുന്നിയാണ് സുക്മയിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. 

സുക്മ, ദന്തേവാഡ, ബസ്തർ എന്നിവിടങ്ങളിൽ നിന്നുള്ള നാല് നക്സല്‍ പ്രവര്‍ത്തകര്‍ അതിര്‍ത്തി വനത്തിനുള്ളില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഒരു ജവാന് പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ഹെലികോപ്ടറില്‍ വാറങ്കലിലെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിര്‍ത്തി വനമേഖലകളില്‍ തെരച്ചില്‍ തുടരുന്നതായും ബസ്തര്‍ ഐജി സുന്ദര്‍രാജ് അറിയിച്ചു. 

ENGLISH SUMMARY:Five Nax­als killed in Chhattisgarh
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.